മമ്മൂട്ടിയെ ആക്ഷന്‍ പഠിപ്പിക്കാനായി പീറ്റര്‍ ഹെയ്‌നെത്തുന്നു, അണിയറയില്‍ 'വമ്പന്‍' ഒരുങ്ങുന്നു!

By Nimisha

Recommended Video

മമ്മൂട്ടിയും പീറ്റർ ഹെയ്നും ഒന്നിക്കുന്നു | filmibeat Malayalam

മോഹന്‍ലാല്‍ സിനിമകളില്‍ നിന്നും പീറ്റര്‍ ഹെയ്ന്‍ മമ്മൂട്ടി സിനിമയിലേക്ക് എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നല്‍കുന്നൊരു വാര്‍ത്തയാണിത്. വമ്പനെന്നാണ് ചിത്രത്തിന്റെ പേര്. ആക്ഷന്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

നവാഗതരുടേത് അടക്കം നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്. അതിനിടയിലാണ് വീണ്ടും പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. പുലമിരുകനിലൂടെയാണ് പീറ്റര്‍ ഹെയ്ന്‍ മലയാല സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് മോഹന്‍ലാലിന്റെ തന്നെ ഒടിയനിലാണ് താരം പ്രവര്‍ത്തിക്കുന്നത്. ഇതാദ്യമായാണ് മെഗാസ്റ്റാറും പീറ്റര്‍ ഹെയ്‌നും ഒരുമിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ വായിക്കൂ.

ആക്ഷന്‍ ചിത്രമായ വമ്പന്‍

ആക്ഷന്‍ ചിത്രമായ വമ്പന്‍

സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്ക് ശേഷം രജീഷ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് വമ്പന്‍. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ആരാധകര്‍ ആവേശത്തിലാണ്.

ബിഗ് ബജറ്റ് ചിത്രമാണ്

ബിഗ് ബജറ്റ് ചിത്രമാണ്

നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ബിഗ് ബജറ്റ് ചിത്രമാണ് വമ്പന്‍. സര്‍ഗം കബീര്‍ ഈ സിനിമയിലൂടെ വീണ്ടും നിര്‍മ്മാണത്തില്‍ സജീവമാവുകയാണ്.

പീറ്റര്‍ ഹെയ്ന്‍ മമ്മൂട്ടിക്കൊപ്പം

പീറ്റര്‍ ഹെയ്ന്‍ മമ്മൂട്ടിക്കൊപ്പം

മമ്മൂട്ടിയും പീറ്റര്‍ ഹെയ്‌നും ഒരുമിക്കുന്നുവെന്നതാണ് പ്രധാന പ്രത്യേകത. ആക്ഷന്‍ സിനിമയാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കനല്‍ കണ്ണനും പീറ്റര്‍ ഹെയ്‌നുമാണ് സംഘട്ടന രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പുലിമുരുകനില്‍ നിന്നും ഒടിയനിലേക്ക്

പുലിമുരുകനില്‍ നിന്നും ഒടിയനിലേക്ക്

മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനിലൂടെയാണ് പീറ്റര്‍ ഹെയ്ന്‍ മലയാള സിനിമയിലേക്ക് എത്തിയത്. മികച്ച ആക്ഷന്‍ കോറിയോഗ്രാഫറിനുള്ള ദേശീയ പുരസ്‌കാരവും ഈ സിനിമയിലൂടെ അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതിന് ശേഷം ഒടിയനിലേക്കാണ് അദ്ദേഹം ജോയിന്‍ ചെയ്തത്.

മോഹന്‍ലാലില്‍ നിന്നും മമ്മൂട്ടിയിലേക്ക്

മോഹന്‍ലാലില്‍ നിന്നും മമ്മൂട്ടിയിലേക്ക്

മോഹന്‍ലാല്‍ ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫറായാണ് ഇതുവരെ പീറ്റര്‍ ഹെയ്‌നിനെ വിശേഷിപ്പിച്ചത്. ഇനിയിപ്പോള്‍ അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം മെഗാസ്റ്റാറിനെയും തേടിയെത്തിയിരിക്കുകയാണ്.

നിരവധി ചിത്രങ്ങള്‍

നിരവധി ചിത്രങ്ങള്‍

നവാഗത സംവിധായകരുടേത് അടക്കം നിരവധി സിനിമകളാണ് മമ്മൂട്ടിയുടെ ലിസ്റ്റിലുള്ളത്. മാമാങ്കം, കുഞ്ഞാലി മരക്കാര്‍ പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളും ഒരുങ്ങുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X