മമ്മൂട്ടി അഗ്നിശമന സേനാനിയാകുന്നു
നവാഗത സംവിധായകര്‍ക്ക് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചുകൊണ്ട് മമ്മൂട്ടി. കാര്യസ്ഥന്‍, തേജാഭായി ആന്റ് ഫാമിലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അടുത്തതായി അഭിനയിക്കുന്നത്.
സംവിധായകനോട് അടുത്തവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ പേര് തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തില്‍ ഒരു അഗ്നി സമനസേനാനിയായാണത്രെ മമ്മൂട്ടി എത്തുന്നത്. ഒരു ആക്ഷന്‍ ത്രല്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങും. താരങ്ങളെയോ മറ്റ് കാര്യങ്ങളോ തീരുമാനമായിട്ടില്ല.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷം' എന്ന ചിത്രത്തിന് ശേഷമാകും മമ്മൂട്ടി ദീപു കരുണാകരന്റെ സെറ്റിലേക്ക് കടക്കുക. വേണു എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ ആശ ശരത്താണ് നായിക. ഡോ. ജയശ്രീ എന്ന കഥാപാത്രമായി മംമ്ത മോഹന്‍ദാസും എത്തുന്നു. ടിജി രവി ഈ ചിത്രത്തിലൂടെ മടങ്ങിവരുന്നു എന്നതാണ് വര്‍ഷത്തെ സംബന്ധിച്ച മറ്റൊരു വാര്‍ത്ത.
നവാഗതനായ അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന 'രാജാധി രാജ'യിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലക്ഷ്മി റായിയാണ് ചിത്രത്തിലെ നായിക. ശേഖരന്‍ കുട്ടി എന്ന രാജശേഖരനായി ഓണത്തിന് മമ്മൂട്ടി തിയേറ്ററുകളിലെത്തും. വേണു സംവിധാനം ചെയ്ത മമ്മൂട്ടിയുടെ മുന്നറിയിപ്പ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്


Click it and Unblock the Notifications