»   » മമ്മൂട്ടി മുഖ്യമന്ത്രിയാവുമോ? അങ്ങനെ ആകുന്നുണ്ടെങ്കില്‍ അത് ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയാണ്!

മമ്മൂട്ടി മുഖ്യമന്ത്രിയാവുമോ? അങ്ങനെ ആകുന്നുണ്ടെങ്കില്‍ അത് ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയാണ്!

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടി മുഖ്യമന്ത്രി ആകുമോ?? ആരാധകർ ആവേശത്തിൽ | filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അതിനിടെ മമ്മൂട്ടിയുടെ പുതിയ സിനിമകളെ കുറിച്ച് ഒട്ടനവധി വാര്‍ത്തകള്‍ വന്നിരുന്നു. അതില്‍ പ്രധാനപ്പെട്ടത് മമ്മൂട്ടി രാഷ്ട്രീയ പ്രവര്‍ത്തകനാവുന്നു എന്നതാണ്. വെറും രാഷ്ട്രീയക്കാരനല്ല മുഖ്യമന്ത്രിയായി തന്നെ മമ്മൂട്ടി അഭിനയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഒടുവില്‍ ഗായികയായി കാവ്യ മാധവന്‍ സിനിമയിലേക്ക് തിരിച്ചെത്തി, കാവ്യയുടെ പാട്ട് സൂപ്പര്‍ ഹിറ്റ്!!

സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയിലാണ് മമ്മൂട്ടി നായകനായേക്കും എന്ന റിപ്പോര്‍ട്ടുകളുള്ളത്. എന്നാല്‍ സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല.

മുഖ്യമന്ത്രിയായി മമ്മൂട്ടി


2018 ല്‍ മമ്മൂട്ടിയുടെ സിനിമകളെല്ലാം പുതുമകളുള്ള കഥയുമായിട്ടാണ് വരുന്നത്. അക്കൂട്ടത്തില്‍ മുഖ്യമന്ത്രിയുടെ വേഷവുമുണ്ടെന്ന് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ലായിരുന്നു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരിക്കും...


ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയിലാണ് മമ്മൂട്ടി നായകനായേക്കും എന്ന റിപ്പോര്‍ട്ടുകളുള്ളത്. മാഹി വി രാഘവാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് പറയുന്നത്.

ഊഹപോഹങ്ങള്‍ മാത്രം

മുമ്പ് ബാലചന്ദ്ര മേനോന്റെ നയം വ്യക്തമാക്കുന്നു എന്ന സിനിമയില്‍ മന്ത്രിയായി മമ്മൂട്ടി അഭിനയിച്ചിരുന്നു. ശേഷം മുഖ്യമന്ത്രിയായി സിനിമ വരുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും എല്ലാം ഊഹപോഹങ്ങള്‍ മാത്രമായി തുടരുകയാണ്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി മമ്മൂട്ടിയുടെ പേരിനൊപ്പം തെലുങ്ക് താരം നാഗാര്‍ജുനയുടെയും പേരും കേള്‍ക്കുന്നുണ്ട്.

സമയമായിട്ടില്ല

വൈഎസ്ആറിന്റെ ബയോപിക് വരുന്നുണ്ടെങ്കിലും സിനിമയെ കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ പുറത്ത് വിടാന്‍ സമയമായിട്ടില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. താരങ്ങളോ, പ്രോജക്ടിന്റെ ടൈംലൈനോ, ഒന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. മാത്രമല്ല സിനിമയുടെ തിരക്കഥയും ഇനിയും പൂര്‍ത്തിയായിട്ടില്ല.

English summary
Mammootty to play former Andhra CM YSR in biopic

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X