കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി! ഒപ്പം ജോജുവും ശ്രീനിവാസനും, വമ്പന്‍ സിനിമ അണിയറയില്‍ ഒരുങ്ങുന്നു
ഈ വര്‍ഷം മമ്മൂട്ടി നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക എത്തിയ എല്ലാ സിനിമകളും തിയറ്ററുകളില്‍ നിന്നും വിസ്മയം തീര്‍ത്തിരുന്നു. ബോക്‌സോഫീസിലും വമ്പന്‍ സാമ്പത്തിക വരുമാനമുണ്ടാക്കാന്‍ എല്ലാ സിനിമകള്‍ക്കും കഴിഞ്ഞിരുന്നു. രസകരമായ കാര്യം തമിഴിലും തെലുങ്കിലും മെഗാസ്റ്റാര്‍ അഭിനയിച്ച സിനിമകള്‍ കൂടി റിലീസ് ചെയ്തിരുന്നു എന്നതാണ്.
തെലുങ്കില്‍ അഭിനയിച്ച യാത്ര ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി രണ്ടാമതും മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം വമ്പന്‍ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ അറിയുന്നത്.

ഈ വര്‍ഷം മമ്മൂട്ടി വീണ്ടും രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനായി അഭിനയിക്കുന്നത്. രസകരമായ കാര്യം ഈ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്നു എന്നുള്ളതാണ്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിശ്വനാഥ് ആണ് സംവിധാനം ചെയ്യുന്നത്.

പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന സിനിമയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മലയാളത്തിലെ മറ്റ് ചില മുന്‍നിര നായകന്മാര്‍ കൂടി അണിനിരക്കുന്നുണ്ടെന്നാണ് അറിയുന്നത്. മുരളി ഗോപി, ജോജു ജോര്‍ജ്, ശ്രീനിവാസന്‍, രഞ്ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ എത്തുന്നത്. നായിക ആരാണെന്നുള്ളത് സംബന്ധിച്ചോ സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ ആരൊക്കെയാണെന്നത് സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങളില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുമെന്നാണ് കരുതുന്നത്.

നിലവില്‍ വണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരമാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കാന്‍ പോവുകയാണ്. ഒക്ടോബര്‍ ഇരുപതിന് എറണാകുളത്ത് നിന്നും സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പതിനഞ്ച് ദിവസം മാത്രമേ ഇവിടെ ഷൂട്ടിംഗ് ഉണ്ടാവുകയുള്ളു. ശേഷം തിരുവനന്തപുരത്തായിരിക്കും നടക്കുക. അതേ സമയം ചിത്രത്തില്‍ അഭിനയിക്കാന്‍ പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മമ്മൂട്ടി മുഖ്യമന്ത്രിയാവുമ്പോള്‍ ഏതെങ്കിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ള കഥയാണോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്തായാലും പ്രേക്ഷകര്‍ക്ക് റോള്‍ മോഡല്‍ എന്ന് പറയാന്‍ പറ്റുന്നൊരു കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക. തിരക്കഥ അത്രയധികം ഇഷ്ടപ്പെട്ട മമ്മൂട്ടി ആവേശത്തോട് കൂടിയാണ് ഈ സിനിമ ഏറ്റെടുത്തതെന്നാണ് അറിയുന്നത്. ആദ്യമായിട്ടാണ് മമ്മൂട്ടിയും ബോബി-സഞ്ജയ് കൂട്ടുകെട്ടും ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

സിനിമയിലെ മുഖ്യസ്ത്രീ കഥാപാത്രമാവാന്‍ പതിനേഴ് വയസ് മുതല്‍ ഇരുപത് വയസ് വരെയുള്ള കുട്ടികള്‍ക്ക് അവസരമുണ്ട്. 25-35 വയസ് പ്രായ പരിധിയിലുള്ള എക്‌സിക്യൂട്ടീവ് ലുക്കുള്ള യുവതി യുവാക്കള്‍ക്കും അവസരം ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ പത്തിന് പനമ്പള്ളി നഗറില്‍ ഓഡിഷന്‍ സംഘടിപ്പിച്ചിരിക്കുകയാണ്. മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരമായതിനാല്‍ ആരാധകരും ത്രില്ലിലാണ്.


Click it and Unblock the Notifications