കാട്ടാളന്‍ പൊറിഞ്ചുവായി മമ്മൂക്ക, ഇക്കയുടെ മാസ് ആക്ഷന്‍ തീര്‍ന്നിട്ടില്ല; സിനിമയുടെ വിശേഷങ്ങളിങ്ങനെ!
ജനുവരി 26 ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആക്ഷന്‍ ത്രില്ലറായ സ്ട്രീറ്റ് ലൈറ്റ്‌സ് തിയറ്ററുകളിലേക്കെത്തുകയാണ്. 2018 ലെ മമ്മൂട്ടിയുടെ ആദ്യത്തെ സിനിമയെന്ന വിശേഷണത്തോടെയാണ് സിനിമ എത്തുന്നത്. ഇനി വരാനിരിക്കുന്ന സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ച സിനിമകളുമാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു സിനിമയുടെ വിശേഷങ്ങള്‍ കൂടി എത്തിയിരിക്കുകയാണ്.
ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയിലാണ് മമ്മൂട്ടി നായകനായി അഭിനയിക്കുന്നത്. 'കാട്ടാളന്‍ പൊറിഞ്ചു' എന്ന് സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വന്നിരിക്കുകയാണ്.

കാട്ടാളന്‍ പൊറിഞ്ചു
മമ്മൂട്ടിയുടെ അടുത്ത വരാനിരിക്കുന്ന സിനിമയുടെ പേരാണ് കാട്ടാളന്‍ പൊറിഞ്ചു. ഒരു മെക്‌സിക്കന്‍ അപാരതയിലൂടെ സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ച സംവിധായകന്‍ ടോം ഇമ്മട്ടിയുടെ സംവിധാനത്തിലെത്തുന്ന രണ്ടാമത്തെ സിനിമയാണ് കാട്ടാളന്‍ പൊറിഞ്ചു.

നായകനായി മമ്മൂട്ടി
നിലവില്‍ മമ്മൂട്ടി ഏറ്റെടുത്ത നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതിനൊപ്പം കാട്ടാളന്‍ പൊറിഞ്ചുവും ഉണ്ടെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. സിനിമയ്ക്കും സിനിമയുടെ പേരിലും വളരെയധികം വ്യത്യസ്തതയുണ്ട്.

യഥാര്‍ത്ഥ കഥ
1980 കളില്‍ തൃശൂരില്‍ ജീവിച്ചിരുന്ന വ്യക്തിയുടെ ജീവിതകഥയാണ് സിനിമയിലൂടെ പറയുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആകസ്മികമായി സംഭവിച്ച കാര്യങ്ങളാണ് സിനിമയിലൂടെ പറയാന്‍ പോവുന്നത്. കാട്ടാളന്‍ പൊറിഞ്ചു എന്ന വേഷത്തില്‍ തന്നെയാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

ആക്ഷന്‍ അല്ല
മമ്മൂക്കയുടെ ആക്ഷനും ത്രില്ലറും നിറഞ്ഞ ഒത്തിരിയധികം സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അവയ്‌ക്കൊപ്പം മറ്റൊരു മാസ് ആക്ഷന്‍ സിനിമയായിട്ടാണ് കാട്ടാളന്‍ പൊറിഞ്ചു നിര്‍മ്മിക്കുന്നത്. സിനിമ റിയലിസ്റ്റിക്കായിട്ടാണ് വരുന്നത്.

കഥ പൂര്‍ത്തിയാവുന്നു..
തന്റെ പുതിയ സിനിമയുടെ കഥ മമ്മൂട്ടിയ്ക്ക് ഇഷ്ടമായെന്നും സിനിമയുടെ തിരക്കഥാ രചന അവസാന ഘട്ടത്തിലേക്ക് എത്തുന്നതെ ഉള്ളുവെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. നിലവില്‍ മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ തിരക്ക് കഴിഞ്ഞിട്ടായിരിക്കും കാട്ടാളന്‍ പൊറിഞ്ചു നിര്‍മ്മിക്കുന്നത്.

മറ്റ് സിനിമകള്‍..
ജനുവരി 26 ന് സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന സിനിമ റിലീസിനെത്തുകയാണ്. പിന്നാലെ അങ്കിള്‍, അബ്രാഹിമിന്റെ സന്തതികള്‍, മാമാങ്കം, കുഞ്ഞാലി മരക്കാര്‍, ബിലാല്‍, എന്നിങ്ങനെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.


Click it and Unblock the Notifications











