»   » കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും കാക്കി ആണിയുന്നു... ഈ പോലീസ് അല്‍പം സ്റ്റൈലിഷാണ്!

കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും കാക്കി ആണിയുന്നു... ഈ പോലീസ് അല്‍പം സ്റ്റൈലിഷാണ്!

Posted By: Karthi
Subscribe to Filmibeat Malayalam

നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറായി എത്തുകയാണ്. തന്റെ 66ാം പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍ക്കുള്ള പിറന്നാള്‍ മ്മാനമായി മമ്മൂട്ടി ഇക്കാര്യം പ്രഖ്യാപിച്ചത്. ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിന് അബ്രഹാമിന്റെ സന്തതികള്‍- എ പോലീസ് സ്‌റ്റോറി എന്നാണ് പേരിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 50 കോടി ചിത്രമായ ദ ഗ്രേറ്റ് ഫാദര്‍ ഒരുക്കിയ ഹനീഫ് അദേനിയാണ് ഈ പോലീസ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. 

എന്തൂട്ടാണ് ഇക്കുറി പുണ്യാളന്റെ ബിസിനസ്സ്? ഊഹിക്കാമോ ജോയ് താക്കോല്‍ക്കാരന്റെ പുതിയ സംരംഭം?

ഇനി മറയ്ക്കാനൊന്നുമില്ല, പൂര്‍ണ നഗ്നയായി മരത്തിന് മുകളില്‍ കിം കര്‍ദാഷിയാന്‍... ചിത്രം വൈറല്‍!

mammaootty

മമ്മൂട്ടിയുടെ മുന്‍കാല പോലീസ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്‌റ്റൈലിഷ് ആയ പോലീസ് കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകരേയും ആരാധകരേയും ഒരു പോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും അബ്രഹാമിന്റെ സന്തതികള്‍ എന്നാണ് റിപ്പോര്‍ട്ട്. കസബയിലെ രാജന്‍ സ്‌കറിയയാണ് ഒടുവില്‍ മമ്മൂട്ടി അവതരിപ്പിച്ച പോലീസ് കഥാപാത്രം.

തമിഴിലും മലയാളത്തിലുമായി ശ്യാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ് എന്ന ചിത്രത്തിലും മമ്മൂട്ടിക്ക് പോലീസ് ഓഫീസറിന്റെ വേഷമാണ്. അബ്രഹാമിന്റെ സന്തതികള്‍ അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കും. എറണാകുളം പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പിന്നാലെ അറിയിക്കും.

English summary
Mammootty celebrated his 66th birthday and as a treat for his fans, his new project was announced. The megastar will be playing the lead in a thriller titled Abrahaminte Santhathikal – A Police Story. The movie is to be directed by Shaji Padoor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam