»   » വൈ എസ് രാജശേഖര റെഡ്ഢിയായി മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം വരുന്നു

വൈ എസ് രാജശേഖര റെഡ്ഢിയായി മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം വരുന്നു

Written By:
Subscribe to Filmibeat Malayalam
മമ്മൂട്ടി ആന്ധ്ര മുഘ്യമന്ത്രി ആകുന്നു | filmibeat Malayalam

ഒട്ടനവധി അതുല്ല്യ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ താരചക്രവര്‍ത്തിമാരിലൊരാളായി മാറിയ നടനാണ് മമ്മൂട്ടി.മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വാക്കുകള്‍തീതമാണ്. വര്‍ഷങ്ങളായി മലയാള സിനിമയിലുളള അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി കാത്തിരിക്കുന്ന പ്രേക്ഷകരാണ് കൂടുതലുമുളളത്. മമ്മൂട്ടിയുടെതായി ഈ വര്‍ഷം പുറത്തിറങ്ങിയത് സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രമാണ്. ശ്യാംദത്ത് സൈനുദീന്‍ സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.

ടോവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ റിലീസ് പ്രഖ്യാപിച്ചു

സ്ട്രീറ്റ്‌ലൈറ്റ്‌സിനു ശേഷം നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് പ്രധാനപ്പെട്ടൊരു സിനിമ. ഇതിഹാസ പുരുഷന്‍മാരുടെ വേഷങ്ങള്‍ നിരവധി സിനിമകളില്‍ ചെയ്തിട്ടുളള മമ്മൂട്ടിയുടെ മറ്റൊരു പ്രധാനപ്പെട്ട ചിത്രമായാണ് മാമാങ്കം ഒരുങ്ങുന്നത്,30 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

mammootty

മാമാങ്കത്തിനു പുറമേ എബ്രഹാമിന്റെ സന്തതികള്‍, പരോള്‍, പേരന്‍മ്പ്, അങ്കിള്‍ എന്നീ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങളാണ്. മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ കൈവശമുളള താരം അടുത്തതായി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിനായുളള തയ്യാറെടുപ്പുകളിലാണ്. ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനാവുന്നത്. തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ മഹി വി രാഘവ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

mammootty

യാത്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാവുന്നത് നയന്‍താരയാണ്. മമ്മൂട്ടിക്കൊപ്പമുളള ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്താണ് സംവിധായകന്‍ സിനിമ പ്രഖ്യാപിച്ചതായുളള വിവരം അറിയിച്ചത്. 1999 മുതല്‍ 2004 വരെയുളള വൈഎസ് ആറിന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. 2004ല്‍ വൈ എസ് ആര്‍ നടത്തിയ പദയാത്ര സിനിമയുടെ ഒരു പ്രധാന ഭാഗങ്ങളിലൊന്നാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം വിജയ് ചില്ല, ശശി ദേവി റെഡഢി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 2019 ജനുവരിയിലാണ് ചിത്രം പുറത്തിറങ്ങുക.

ടിനി ടോം തിരക്കഥ എഴുതി അഷറഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കുന്നു! നായകന്‍ മമ്മൂട്ടി!!

ചൈനയിലെ ബോക്‌സ്ഓഫീസ് കീഴടക്കാന്‍ ബാഹുബലി 2 എത്തുന്നു: റീലീസ് ഉടനെന്ന് അണിയറപ്രവര്‍ത്തകര്‍

English summary
mammootty to play ys rajashekhara reddy in his biopic

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X