»   » ടിനി ടോം തിരക്കഥ എഴുതി അഷറഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കുന്നു! നായകന്‍ മമ്മൂട്ടി!!

ടിനി ടോം തിരക്കഥ എഴുതി അഷറഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കുന്നു! നായകന്‍ മമ്മൂട്ടി!!

Written By:
Subscribe to Filmibeat Malayalam
ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയ അഷറഫിന്റെ കഥ സിനിമയാക്കുന്നു | filmibeat Malayalam

പ്രവാസികളുടെ ജീവിതത്തിന്റെ നേര്‍കാഴ്ചയുമായി പത്തേമാരി എന്ന സിനിമ എത്തിയിരുന്നു. മമ്മൂട്ടിയായിരുന്നു സിനിമയില്‍ നായകനായി അഭിനയിച്ചിരുന്നത്. ഇപ്പോള്‍ മമ്മൂട്ടി നായകനായി മറ്റൊരു പ്രവാസിയുടെ ജീവിതകഥ സിനിമയാവാന്‍ പോവുകയാണ്. സാമൂഹിക പ്രവര്‍ത്തനം കൊണ്ട് പ്രവാസ ലോകത്തെ വിസ്മയമായി മാറിയ അഷറഫ് താമരശ്ശേരിയുടെ കഥയാണ് സിനിമയാക്കാന്‍ പോവുന്നത്.

നടനും ടിനി ടോമാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം സിനിമ വരുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞത്. 12 വര്‍ഷം കൊണ്ട് അയ്യായിരത്തോളം മൃതദേഹങ്ങളായിരുന്നു ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് അഷറഫ് കയറ്റി അയച്ചത്. അദ്ദേഹത്തിനെ കുറിച്ച് സിനിമ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായ തീരുമാനം ഉണ്ടായിരിക്കുന്നത്.

(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്‌)

അഷറഫ് താമരശ്ശേരി

അഷറഫ് താമരശ്ശേരി എന്ന പേര് കേട്ടാല്‍ ഇപ്പോള്‍ പലരും തിരിച്ചറിയും. പ്രവാസ ലോകത്ത് നിന്നും മരണത്തിന് കീഴടങ്ങുന്നവരുടെ മൃതദേഹം വിട്ട് കിട്ടുന്നതിനും നാട്ടിലേക്ക് കയറ്റി അയക്കുന്നതിനും മുന്നില്‍ നില്‍ക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് അദ്ദേഹം. 12 വര്‍ഷത്തെ പ്രവസാ ജീവിതത്തിനുള്ളില്‍ അദ്ദേഹം അയ്യായിരത്തോളം മൃതദേഹങ്ങളായിരുന്നു ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. ഒരാള്‍ മരിച്ചാല്‍ ജാതി, മതം, നിറം, രാജ്യം എന്നിവയൊന്നും നോക്കാതെ ഓടി നടക്കുന്ന വ്യക്തിയാണ് അഷറഫ്. സ്വന്തം ബിസിനസ് മറ്റുള്ളവരെ ഏല്‍പ്പിച്ചിട്ടാണ് അദ്ദേഹം സാമൂഹത്തിലേക്ക് ഇറങ്ങുന്നത്. പ്രതിദിനം അഞ്ചോളം മൃതദേഹമാണ് അഷറഫ് കയറ്റി അയക്കുന്നത്. കഴിഞ്ഞ മാസം ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തോടെയായിരുന്നു അഷറഫിനെ കൂടുതല്‍ ആളുകള്‍ തിരിച്ചറിഞ്ഞത്. ദുബായില്‍ നിന്നും മരിച്ച ശ്രീദേവിയുടെ മൃതദേഹം വിട്ട് കിട്ടുന്നതിന് വേണ്ടി മുന്നില്‍ നിന്നിരുന്നത് അഷറഫായിരുന്നു.

ടിനി ടോം കഥയെഴുതുന്നു...

അഷറഫിന്റെ ജീവിതകഥയെ ആസ്പദമാക്കി സിനിമ നിര്‍മ്മിക്കാന്‍ പോവുകയാണ്. നടന്‍ ടിനി ടോം തിരക്കഥയെഴുതിയാണ് സിനിമ ഒരുക്കുന്നത്. ഇക്കാര്യം ടിനി ടോം തന്നെയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അഷറഫിന്റെ കഥയറിഞ്ഞ തന്റെ ഭാര്യയാണ് അഷറഫിനെ ആദ്യമായി മാര്‍പാപ്പയുമായി ഉപമിച്ചത്. അദ്ദേഹത്തിന്റെ ഒരോ ദിവസം ആശുപത്രി, മോര്‍ച്ചറി, സെമിത്തേരി, എംബാമിങ്ങ് കേന്ദ്രം, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലായിരിക്കും. അദ്ദേഹത്തെ നേരിട്ട് കാണാന്‍ പോയ സമയത്ത് തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം അയക്കുന്ന തിരക്കിലായിരുന്നു. അദ്ദേഹം ചെയ്യുന്ന ജോലി കണ്ട് തന്റെ മനസിനെ അത് ആഴത്തില്‍ സ്പര്‍ശിച്ചിരുന്നെന്നും ടിനി ടോം പറയുന്നു. യുഎയില്‍ എവിടെ ചെന്നാലും അഷറഫിനെ എല്ലാവരും തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹത്തിനോടുള്ള ആദരമായിരിക്കും ഈ സിനിമ എന്നാണ് ടിനി പറയുന്നത്.

മമ്മൂട്ടി നായകനാവുന്നു...

അഷറഫിന്റെ കഥയുമായി മമ്മൂട്ടിയുടെ അടുത്തെത്തിയപ്പോള്‍ ധൈര്യത്തോടെ മുന്നോട്ട് പോകാനായിരുന്നു പറഞ്ഞിരുന്നത്. അഷറഫിന്റെ ജീവിതം അതുപോലെ പകര്‍ത്തുകയല്ലെന്നും അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ പ്രവാസ ജീവിതത്തിന്റെ തീവ്രതയും മറ്റുമാണ് പറയാന്‍ ഉദ്ദേശിക്കുന്നത്. ഒപ്പം പ്രവാസികള്‍ക്കിടയിലുണ്ടാവുന്ന രസകരമായ കാര്യങ്ങള്‍ ആഷേപ ഹാസ്യത്തിലൂടെ കാണിക്കുമെന്നും ടിനി ടോം പറയുന്നു. അഷറിഫിനൊപ്പമുള്ള രണ്ട് പേരെയും സിനിമയില്‍ പ്രമുഖ താരങ്ങള്‍ തന്നെ അവതരിപ്പിക്കും. ബാക്കിയുള്ള കഥാപാത്രങ്ങളെ യുഎഇയില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിലാണ്. ഏപ്രിലില്‍ തിരക്കഥയ്ക്ക് പൂര്‍ണരൂപമാവുമെന്നും മലയാളത്തിലെ പ്രമുഖ സംവിധായകനായിരിക്കും സിനിമ സംവിധാനം ചെയ്യുന്നതെന്നും ടിനി ടോം പറയുന്നു.

ആദിയ്ക്ക് പിന്നാലെ പൂമരത്തിനും ജൈത്രയാത്ര! നാല് ദിവസം കൊണ്ട് സിനിമയുടെ കളക്ഷന്‍ ഇങ്ങനെയാണ്..!

English summary
Mammootty playing Ashraf Thamarassery's character

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X