ആരാധകര്‍ ഞെട്ടും! മമ്മൂക്ക മാസ് അല്ല കൊലമാസാണ്, പുതിയ ചിത്രത്തില്‍ ഇക്ക കുള്ളനായി അഭിനയിക്കുന്നു!

Recommended Video

പുതിയ ചിത്രത്തില്‍ മമ്മൂക്ക കുള്ളൻ വേഷത്തിൽ | filmibeat Malayalam

പ്രായം കൂടുന്നതിനനുസരിച്ച് ഗ്ലാമര്‍ കൂടുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ ഓരോ സിനിമകളിലൂടെയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഇതിനകം അഞ്ചോളം സിനിമകളാണ് മമ്മൂട്ടി നായകനായി റിലീസിനെത്തിയിരിക്കുന്നത്. ആക്ഷനും ത്രില്ലറും കുടുംബചിത്രവുമുള്‍പ്പെടെ എല്ലാ സിനിമകളും ശ്രദ്ധേയമായിരുന്നു.

ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന നിരവധി സിനിമകളാണുള്ളത്. അതില്‍ തെലുങ്ക് ചിത്രം യാത്ര ഈ വര്‍ഷം ഡിസംബറോട് കൂടി തിയറ്ററുകളിലേക്ക് എത്തും. കരിയറില്‍ വ്യത്യസ്തത നിറഞ്ഞ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടി ഇതുവരെ ചെയ്യാത്തൊരു വേഷത്തിലെത്തുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

മമ്മൂക്ക കുള്ളനാവുന്നു..

മമ്മൂക്ക കുള്ളനാവുന്നു..

മുന്‍പ് കമല്‍ ഹാസന്‍ കുള്ളന്റെ വേഷത്തിലെത്തി ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാറും കുള്ളനായി അഭിനയിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് മമ്മൂക്ക വ്യത്യസ്ത വേഷത്തിലഭിനയിക്കാന്‍ പോവുന്നത്. പിവി ഷാജി കുമാറാണ് സിനിമയ്ക്ക് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

ഡബിള്‍സിന് ശേഷം ഒന്നിക്കുന്നു..

ഡബിള്‍സിന് ശേഷം ഒന്നിക്കുന്നു..

സോഹന്‍ സീനുലാലിന്റെ സംവിധാനത്തിലെത്തിയ കന്നിചിത്രമായിരുന്നു ഡബിള്‍സ്. ചിത്രത്തിലും മമ്മൂട്ടിയായിരുന്നു നായകന്‍. 2011 ല്‍ റിലീസിനെത്തിയ സിനിമയില്‍ നാദിയ മൊയ്തു, തപ്‌സി പന്നു, സൈജു കുറുപ്പ്, സുരേഷ്, തുടങ്ങിയ താരങ്ങളായിരുന്നു അഭിനയിച്ചിരുന്നത്. ഡബിള്‍സ് പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും സോഹനും വീണ്ടുമൊന്നിക്കുന്നത്. ഇത്തവണ പ്രേക്ഷകരെയും മമ്മൂക്ക ഫാന്‍സിനെയും ഒരുപോലെ ആവേശത്തിലാക്കുന്ന സിനിമയുമായിട്ടാണ് ഇരുവരുമെത്തിയിരിക്കുന്നത്.

 ടേക്ക് ഓഫിന് ശേഷം

ടേക്ക് ഓഫിന് ശേഷം

പുതിയ മമ്മൂക്ക ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് പിവി ഷാജി കുമാറാണ്. മനീഷ് നാരായണന്‍ സംവിധാനം ചെയ്ത് 2017 ല്‍ റിലീസിനെത്തിയ ഹിറ്റ് സിനിമയായിരുന്നു ടേക്ക് ഓഫ്. നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് പിവി ഷാജി കുമാറായിരുന്നു. ടേക്ക് ഓഫിന് ശേഷം ഷാജി കുമാര്‍ കഥയൊരുക്കുന്നത് മമ്മൂട്ടി ചിത്രത്തിലേക്കാണെന്നുള്ളതാണ് പ്രത്യേകത. സിനിമയുടെ പേരോ കഥയോ മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ചോ ഇനിയും കൂടുതല്‍ വിവരങ്ങളൊന്നും വന്നിട്ടില്ല.

മമ്മൂട്ടി ചിത്രങ്ങള്‍

മമ്മൂട്ടി ചിത്രങ്ങള്‍

സ്ട്രീറ്റ് ലൈറ്റസ് എന്ന സിനിമയായിരുന്നു ഈ വര്‍ഷം ആദ്യം തിയറ്ററുകളിലേക്കെത്തിയ മമ്മൂട്ടിച്ചിത്രം. പിന്നീട് പരോള്‍, അങ്കിള്‍, അബ്രഹാമിന്റെ സന്തതികള്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നീ സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിയിരുന്നു. ജൂണിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ ബ്ലോക്ക്ബസ്റ്ററായിരുന്നു. ബോക്‌സോഫീസില്‍ മികവുറ്റ പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചിരുന്നത്. ഈ വര്‍ഷം ഇനിയും ഒരുപാട് സിനിമകള്‍ റിലീസിനൊരുങ്ങുകയാണ്.

വരാനിരിക്കുന്ന സിനിമകള്‍

വരാനിരിക്കുന്ന സിനിമകള്‍

തമിഴില്‍ നിര്‍മ്മിച്ച പേരന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും ഇനിയും റിലീസ് ചെയ്തിട്ടില്ല. ഉടന്‍ തന്നെ റിലീസിനെത്തുമെന്നാണ് സൂചന. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. തമിഴില്‍ മാത്രമല്ല ഈ വര്‍ഷം തെലുങ്കിലേക്കും മമ്മൂട്ടി എത്തിയിരുന്നു. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ബയോപിക്കായി നിര്‍മ്മിക്കുന്ന യാത്ര ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഡിസംബറോട് കൂടി തിയറ്ററുകളിലേക്ക് എത്തും. പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയാണ് ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന മറ്റൊരു സിനിമ. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയുടെ ചിത്രീകരണവും ഒക്ടോബറില്‍ ആരംഭിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X