മമ്മൂട്ടി കാട്ടാളന്‍ പൊറിഞ്ചുവാകുന്നു? ഇതിഹാസങ്ങള്‍ മാത്രമല്ല, പട്ടികയിലുള്ള സിനിമകള്‍ കിടുക്കും!!

Recommended Video

കാട്ടാളന്‍ പൊറിഞ്ചു| മമ്മൂട്ടിയുടെ പുതിയ സിനിമ വരുന്നു | filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആക്ഷനും ത്രില്ലറുമെല്ലാം ഉള്‍കൊണ്ട നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു സിനിമയുടെ കൂടെ വിശേഷം വന്നിരിക്കുകയാണ്. ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയിലൂടെ സംവിധാനത്തിലേക്കെത്തിയ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നിരിക്കുന്നത്.

പേര് കൊണ്ട് തന്നെ വ്യത്യസ്തമായൊരു സിനിമയാണ് ടോം സംവിധാനം ചെയ്യാന്‍ പോവുന്നത്. കാട്ടാളന്‍ പൊറിഞ്ചു എന്നാണ് സിനിമയുടെ പേര്. സിനിമയുടെ കഥ മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റെടുത്ത മറ്റ് സിനിമകളുടെ തിരക്ക് കഴിഞ്ഞായിരിക്കും സിനിമയിലഭിനയിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശേങ്ങളിങ്ങനെ...

 ടോം ഇമ്മട്ടിയുടെ സിനിമ

ടോം ഇമ്മട്ടിയുടെ സിനിമ

ഒരു മെക്‌സിക്കന്‍ അപാരതയിലൂടെ സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ച സംവിധായകന്‍ ടോം ഇമ്മട്ടിയുടെ വരാനിരിക്കുന്ന സിനിമയിലെ നായകന്‍ മമ്മൂട്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സംവിധായകന്‍ തന്നെ വ്യക്തമാക്കിയതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാട്ടാളന്‍ പൊറിഞ്ചു

കാട്ടാളന്‍ പൊറിഞ്ചു

ഇത്തവണ സിനിമയുടെ പേരില്‍ വളരെയധികം വ്യത്യസ്തതയുണ്ട്. കാട്ടാളന്‍ പൊറിഞ്ചു എന്നാണ് ടോമിന്റെ പുതിയ സിനിമയുടെ പേര്. 1985 കാലഘട്ടത്തിലുള്ള തൃശൂരിനെ പശ്ചാതലമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

 തിരക്കഥയൊരുങ്ങുന്നു..

തിരക്കഥയൊരുങ്ങുന്നു..

സിനിമയുടെ കഥ മമ്മൂട്ടിയ്ക്ക് ഇഷ്ടമായിരിക്കുകയാണ്. എന്നാല്‍ സിനിമയുടെ തിരക്കഥ രചന അവസാന ഘട്ടത്തിലേക്ക് എത്തുന്നതെ ഉള്ളു. മമ്മൂട്ടി നിലവില്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ തിരക്ക് കഴിഞ്ഞിട്ടായിരിക്കും കാട്ടാളന്‍ പൊറിഞ്ചു നിര്‍മ്മിക്കുന്നത്.

മറ്റൊരു സിനിമ

മറ്റൊരു സിനിമ


ആദ്യ സിനിമയ്ക്ക് ശേഷം ആറോളം സിനിമയായിരുന്നു ടോം ഇമ്മട്ടി ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി ചിത്രം നിര്‍മ്മിക്കാന്‍ വൈകിയാല്‍ അതിന് മുമ്പ് മറ്റൊരു സിനിമ നിര്‍മ്മിക്കാനുള്ള സാധ്യതയുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

ടൊവിനോയുടെ സിനിമ

ടൊവിനോയുടെ സിനിമ


ടൊവിനോ തോമസിനെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം അനൗണ്‍സ് ചെയ്തിരുന്നു. ഹനോ എന്ന് പേരിട്ടിരിക്കുന്ന ഒരു ത്രീഡി സിനിമയാണ് ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നത്. സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X