മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി മഞ്ജു വാര്യര്‍! പൃഥ്വിരാജിന് ഇരട്ടനേട്ടം: മികച്ച വില്ലനായി ഫഹദും

മോഹന്‍ലാലും മമ്മൂട്ടിയും താരരാജാക്കന്മാരായി അരങ്ങ് വാഴുന്നതിനൊപ്പം പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, തുടങ്ങിയ യുവതാരങ്ങള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. കൂട്ടത്തില്‍ ചില നടന്മാര്‍ സംവിധാനത്തിലേക്ക് കൂടി കടന്നതോടെ അവിടെയും വിജയഗാഥകള്‍ മാത്രമായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്.

ലാഭവും നഷ്ടവും ഒരേ പോലെ സ്വന്തമാക്കിയ വര്‍ഷമായിരുന്നു കടന്ന് പോയത്. പല പുരസ്‌കാരവേദികളില്‍ നിന്നായി മികച്ച നടനും മികച്ച നടിയ്ക്കുമുള്ള അംഗീകാരങ്ങള്‍ ഓരോരുത്തരായി സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളം ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

പുരസ്‌കാര ജേതാക്കള്‍

പ്രേക്ഷകരുടെ വോട്ടുകള്‍ അനുസരിച്ചായിരുന്നു വിജയികളെ പ്രഖ്യാപിച്ചത്. 2019 ലെ മികച്ച നടനുള്ള അംഗീകാരം സ്വന്തമാക്കിയത് മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച് കഴിഞ്ഞൊരു വര്‍ഷം മമ്മൂട്ടി ആരാധകര്‍ക്ക് ആവേശമായി മാറിയിരുന്നു, മാത്രമല്ല ബോക്‌സോഫീസില്‍ രണ്ട് നൂറ് കോടി ചിത്രങ്ങളും മെഗാസ്റ്റാര്‍ സമ്മാനിച്ചു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കിലൊരുക്കിയ സിനിമയും കഴിഞ്ഞ വര്‍ഷമാണ് പിറന്നത്.

 പുരസ്‌കാര ജേതാക്കള്‍

മികച്ച നടിയായി മഞ്ജു വാര്യരും തിരഞ്ഞെടുക്കപ്പെട്ടു. ലൂസിഫര്‍, അസുരന്‍, പ്രതിപൂവന്‍കോഴി എന്നിങ്ങനെ മൂന്ന് സിനിമകളാണ് മഞ്ജുവിന്റേതായി തിയറ്ററുകളിലേക്ക് എത്തിയത്. മഞ്ജു ആദ്യമായി തമിഴില്‍ അഭിനയിച്ച സിനിമയും ഏറെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. മാത്രമല്ല അസുരന്‍ ബോക്‌സോഫീസില്‍ നൂറ് കോടി സ്വന്തമാക്കിയിരുന്നു. മലയാളത്തിലെ ആദ്യ ഇരുന്നൂറ് കോടി സ്വന്തമാക്കിയ ലൂസിഫറിലും മഞ്ജുവായിരുന്നു നായിക.

പുരസ്‌കാര ജേതാക്കള്‍

മമ്മൂട്ടി നായകനായിട്ടെത്തിയ ഉണ്ടയാണ് മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, രഞ്ജിത്ത്, ആസിഫ് അലി, ജോര്‍ജ് ഗ്രിഗറി, എന്നിങ്ങനെ നിരവധി താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.

 പുരസ്‌കാര ജേതാക്കള്‍

ഇരട്ടി സന്തോഷം സ്വന്തമാക്കിയത് നടന്‍ പൃഥ്വിരാജാണ്. മികച്ച സംവിധായകനും നവാഗതനുമുള്ള പുരസ്‌കാരവും പൃഥ്വിരാജിനായിരുന്നു. ലൂസിഫര്‍ എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് പൃഥ്വിരാജ് സംവിധാനത്തിലേക്ക് ചുവടുവെച്ചത്. ആദ്യ സിനിമ തന്നെ കേരള ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും സ്വന്തമാക്കിയിരുന്നു. 200 കോടിയോളം സ്വന്തമാക്കിയാണ് ലൂസിഫര്‍ റെക്കോര്‍ഡ് സൃഷ്ടടിച്ചത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാന്‍ എന്നൊരു സിനിമ കൂടി വരാന്‍ പോവുകയാണ്.

 പുരസ്‌കാര ജേതാക്കള്‍

കഴിഞ്ഞൊരു വര്‍ഷം പ്രേക്ഷകരെ ഏറ്റവും അത്ഭുതപ്പെടുത്തിയ നടന്മാരില്‍ ഒരാള്‍ ഫഹദ് ഫാസിലാണ്. തനിക്ക് ലഭിക്കുന്ന ഓരോ വേഷവും അതിമനോഹരമായി കൈകാര്യം ചെയ്യുന്ന ഫഹദ് നായകനായും വില്ലനായും ഞെട്ടിച്ചിരുന്നു. ഞാന്‍ പ്രകാശനില്‍ സാധാരണക്കാരനായി അഭിനയിച്ചതെങ്കിലും കുമ്പളങ്ങി നൈറ്റ്‌സിലൂടെ വില്ലനായിട്ടെത്തിയും ഫഹദ് അമ്പരിപ്പിച്ചു. മികച്ച വില്ലനുള്ള ഫില്‍മിബീറ്റ് പുരസ്‌കാരം ഫഹദ് ഫാസിലാണ് നേടിയിരിക്കുന്നത്.

പുരസ്‌കാര ജേതാക്കള്‍

മികച്ച സഹനടനായി സുരാജ് വെഞ്ഞാറമൂട് എത്തിയപ്പോള്‍ സഹനടിയ്ക്കുള്ള അംഗീകാരം സുരഭി ലക്ഷ്മി നേടി. വികൃതി എന്ന സിനിമയില്‍ ഭാര്യ ഭര്‍ത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിച്ചത്. രസകരമായ കാര്യം ഇരുവരും സംസാരിക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചത്. ശേഷം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലൂടെയും സുരാജ് പ്രേക്ഷക പ്രശം സ്വന്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X