മമ്മൂട്ടിയുടെ മുന്നറിയിപ്പ് പൃഥ്വിരാജിനും
പോക്കിരി രാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത് രണ്ട് തലമുറയെയായിരുന്നു. കഥയോ അവതരണമോ മികച്ചതാണെന്നവകാശപ്പെടാന്‍ കഴിയില്ലെങ്കിലും പോക്കിരി രാജ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി പൃഥ്വിരാജ് എന്ന കൂട്ടു കെട്ടിനെ പ്രേക്ഷകര്‍ അംഗീകരിച്ചു. ആ അംഗീകാരമായിരുന്നു ചിത്രത്തിന്റെ വിജയം. ഇപ്പോഴിതാ മമ്മൂട്ടിയുടെ മുന്നറിയിപ്പിലും പൃഥ്വി എത്തുന്നു.
ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ക്യാമറമാന്‍ വേണുവാണ്. ക്യാപിറ്റോള്‍ എന്ന രഞ്ജിത്തിന്റെ ആദ്യം നിര്‍മാണക്കമ്പനിയുടെ പേരുമാറ്റിയശേഷം ആദ്യമായി നിര്‍മിക്കുന്ന ചിത്രാമാണ് മുന്നറിയിപ്പ്. രഞ്ജിത്തും സുഹൃത്തുക്കളും ചേര്‍ന്നാണ് പുതിയ നിര്‍മാണക്കമ്പനി രൂപീകരിച്ചത്.

ആര്‍ ഉണ്ണിയാണ് മുന്നറിയിപ്പിന് വേണ്ടി തിരക്കഥയെഴുതുന്നത്. എം ടിയുടെ തിരക്കഥയില്‍, ദയ എന്ന ചിത്രത്തിലൂടെയാണ് ഛായാഗ്രണത്തില്‍ ശ്രദ്ധേയമായ വേണു സംവിധായകന്റെ വേഷമണിയുന്നത്. പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നതും വേണു തന്നെയാകും. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം കഴിഞ്ഞ ദിവസം കോഴിക്കോട് റസ്റ്റ് ഹൗസില്‍ നടന്നു.
മമ്മൂടിക്കും പൃഥ്വിരാജിനും പുറമേ അപര്‍ണാ ഗോപിനാഥ്, കോട്ടയം നസീര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യും. 2014ല്‍ പിറക്കുന്ന താരകൂട്ടുകെട്ടില്‍ ഏറ്റവും പ്രധാന ചിത്രങ്ങളില്‍ ഒന്നായിരിക്കും ഇതെന്നാണ് സൂചന. പോക്കിരി രാജയ്ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വേണു ചിത്രത്തിലൂടെയാണ് ഇപ്പോള്‍ അത് സാധ്യമാകുന്നത്.


Click it and Unblock the Notifications











