twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പതിനെട്ടാം പടി ഇനി വീടുകളിലെ സ്വീകരണമുറിയിലേക്ക്! ടെലിവിഷന്‍ പ്രീമിയറുമായി ഏഷ്യാനെറ്റ്!

    By Jishnu V
    |

    അതിഥി വേഷമാണെങ്കിലും മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കലായി വിസ്മയിപ്പിച്ച ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം പതിനെട്ടാം പടി മിനിസ്‌ക്രീനിലേക്ക്. ജൂലൈ അഞ്ചിന് തീയറ്ററുകളില്‍ എത്തിയ ചിത്രം ഏഷ്യാനെറ്റിലൂടെയാണ് എത്തുന്നത്. ഓണത്തിനാകും ചിത്രത്തിന്റെ ആദ്യ ടെലിവിഷന്‍ പ്രീമിയര്‍. തിരുവനന്തപുരം നഗരത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളും ഇന്റര്‍നാഷണല്‍ സ്‌കൂളും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഒരു മത്സരത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പതിനെട്ടാം പടി എന്ന ചിത്രം പറയുന്നത്. മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവരും അതിഥി താരങ്ങളായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

    അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്സ്, നന്ദു, മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി എന്നിങ്ങനെ ഒരു താരനിരയും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നുണ്ട്. നൂറില്‍പരം നവാഗതരെ മലയാള സിനിമക്ക് പരിചയപ്പെടുത്തിയ ചിത്രമായ പതിനെട്ടാം പടി ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനാണ് നിര്‍മ്മിച്ചിരിക്കുന്നത്.
    തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ ഉറുമിക്ക് ശേഷം ആഗസ്റ്റ് സിനിമയുമായി ചേര്‍ന്ന് സംവിധാനത്തിലേക്ക് എത്തി എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

    <strong>പേളി മാണിയും സാനിയയും ശരിക്കും ആഘോഷിച്ചു! സൈമയിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവെച്ച് താരം!</strong>പേളി മാണിയും സാനിയയും ശരിക്കും ആഘോഷിച്ചു! സൈമയിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവെച്ച് താരം!

    pathinettampadi

    രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ ഒരുങ്ങിയ കേരളാ കഫേയിലെ ഐലന്റ് എക്‌സ്പ്രസാണ് ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരഭം. തുര്‍ന്ന് പ്രിഥ്വിരാജ് നായകനായ ഉറുമിക്കായി തിരക്കഥയൊരുക്കി. നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്‌റ്റോറി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയതും ശങ്കര്‍ രാമകൃഷണനാണ്. പ്രിഥ്വിരാജ് നായകനാകുന്ന അയ്യപ്പനാണ് വരാനിരിക്കുന്ന ചിത്രം. ചിത്രം സംവിധാനം ചെയ്യുന്നതും അദ്ദേഹം തന്നെയാണ്. ആഗസ്റ്റ് സിനിമയില്‍ നിന്നും പിന്‍മാറിയതിനുശേഷം പ്രിഥ്വിരാജ് അതേ നിര്‍മ്മാണകമ്പനിയുമായി സഹകരിച്ച ചിത്രം എന്ന പ്രത്യേകയും പതിനെട്ടാം പടിക്കുണ്ടായിരുന്നു. ബാഹുബലി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ആക്ഷന്‍ രംഗങ്ങളൊരുക്കിയ മാസ്റ്റര്‍ കെചയാണ് സംഘട്ടനം കൈകാര്യം ചെയ്തതും. മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന മെഗാ സ്റ്റാറിന്റെ മാസ് ലുക്ക് വന്‍ തരംഗമായിരുന്നു.

    English summary
    mammootty prithviraj movie pathnettam padi television premiere
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X