»   » മൈ ഡാഡി ഡേവിഡ്, മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കും

മൈ ഡാഡി ഡേവിഡ്, മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കും

Posted By: Sanviya
Subscribe to Filmibeat Malayalam


പ്രിയ താരങ്ങള്‍ ഒരേ സ്‌ക്രീനില്‍ എത്തുന്നത് കാണാന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. കാരണം സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിച്ച ചിത്രങ്ങളെല്ലാം മലയാള സിനിമയില്‍ വിജയം കൊയ്തിട്ടുമുണ്ട്. എന്നാലിതാ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു.

പൃഥ്വിരാജിന്റെ നിര്‍മ്മാണ ചിത്രത്തിലൂടെയാണ് മമ്മൂട്ടി നായകനായി എത്തുന്നത്. മൈ ഡാഡി ഡേവിഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ഹനീഫ് സംവിധാനം ചെയ്യും. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജും അഭിനയിക്കുന്നുണ്ടന്നാണ് സൂചന.

prithviraj-mammootty

നേരത്തെ രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ കടല്‍ കടന്നൊരു മാത്തുക്കുട്ടി നിര്‍മ്മിച്ചതും പൃഥ്വിരാജായിരുന്നു. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവരും പൃഥ്വിരാജിനൊപ്പം നിര്‍മ്മാണത്തില്‍ ചേര്‍ന്നിരുന്നു.

വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചിരുന്നു. മുഴുനീള വേഷമായിരുന്നു ചിത്രത്തില്‍ പൃഥ്വിരാജിന്റേത്. കൂടാതെ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മുന്നറിയിപ്പ് എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അതിഥി താരമായി എത്തിയിരുന്നു.

English summary
Mammootty and Prithviraj to team up again?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam