ശ്രീനാരായണ ഗുരുവിന്റെ വേഷത്തില്‍ നിന്നും മമ്മൂട്ടി പിന്‍മാറി
ശ്രീനാരായണ ഗുരുവിന്റെ ജീവിത കഥയെയും ചരിത്ര സംഭവങ്ങളെയും ആസ്‌പദമാക്കി ആര്‍. സുകുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ ശ്രീനാരായണ ഗുരുവിന്റെ വേഷമിടാനുള്ള തീരുമാനത്തില്‍ നിന്നും മമ്മൂട്ടി പിന്‍വാങ്ങി.
എന്നാല്‍ താന്‍ ഗുരുവായി അഭിനയിച്ചാല്‍ ശ്രീനാരായണ ഗുരു എന്നതിനെക്കാള്‍ മമ്മൂട്ടി എന്ന താരത്തിന്റെ ഇമേജായിരിക്കും മുഴച്ചു നില്‌ക്കുകയെന്ന ആശങ്ക മമ്മൂട്ടി തന്നെ ഉന്നയിക്കുകയായിരുന്നു.
കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ഈ താരപരിവേഷം തടസ്സമാകുമെന്ന ആശങ്കയാണ് മമ്മൂട്ടി ചിത്രത്തില്‍ നിന്നും പിന്‍വാങ്ങാനുള്ള കാരണമായി സംവിധായകന്‍ പറയുന്നത്.
പന്ത്രണ്ടു വര്‍ഷം മുമ്പ് ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി ചിത്രം നിര്‍മിയ്‌ക്കാന്‍ തീരുമാനമെടുത്തപ്പോഴേ മമ്മൂട്ടിയെയായിരുന്നു ആ റോളില്‍ സുകുമാരന്‍ മനസ്സില്‍ കണ്ടിരുന്നത്.
പെരുന്തച്ചനോ പഴശ്ശിരാജയോ മറ്റു വടക്കന്‍ വീരകഥാപാത്രങ്ങളെയോ അവതരിപ്പിയ്‌ക്കേണ്ടി വരുമ്പോള്‍ കഥാപാത്രങ്ങളുടെ യഥാര്‍ഥ രൂപത്തിന് മാതൃകകളുണ്ടായിരുന്നില്ല. എന്നാല്‍ ശ്രീനാരായണ ഗുരുവിന്റെ കാര്യത്തില്‍ അങ്ങനെയല്ല. ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും അദ്ദേമിന്നും കേരളീയര്‍ക്ക് സുപരിചിതനാണ്. സുകുമാരന്‍ പറയുന്നു.
ഗുരുവിന്റെ വേഷമഭിനയിക്കാന്‍ ഇപ്പോള്‍ സംവിധായകന്‍ ഒരു പുതുമുഖ താരത്തെയാണ് തേടുന്നത്. അതെ സമയം മമ്മൂട്ടി ഒരു ശക്തനായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ചിത്രത്തില്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരാളെയായിരിക്കും മമ്മൂട്ടി പ്രതിനിധീകരിയ്‌ക്കുക.
സിനിമയില്‍ വിവേകാനന്ദനായി വേഷമിടുന്നത് മോഹന്‍ലാലാണ്. ഇവരെക്കൂടാതെ ഒരു വന്‍താര നിര തന്നെ ചിത്രത്തിനായി അണി നിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിയ്കക്കും.


Click it and Unblock the Notifications