»   » ആരാധകര്‍ മമ്മൂട്ടിയെ കൈവിട്ടോ, പുള്ളിക്കാരന്‍ സ്റ്റാറാ ട്രെയിലറിന് സംഭവിച്ചതെന്ത്?

ആരാധകര്‍ മമ്മൂട്ടിയെ കൈവിട്ടോ, പുള്ളിക്കാരന്‍ സ്റ്റാറാ ട്രെയിലറിന് സംഭവിച്ചതെന്ത്?

By: Karthi
Subscribe to Filmibeat Malayalam
ആരാധകര്‍ മമ്മൂട്ടിയെ കൈവിട്ടോ? | Filmibeat Malayalam

ഓണത്തിന്  ഇക്കുറി താരരാജക്കന്മാര്‍ നേര്‍ക്കുക്കേര്‍ ഏറ്റുമുട്ടുകയാണ്. ആ താരപോരാട്ടത്തിന് മിഴിവേകാന്‍ യുവതാരങ്ങളായ പൃഥ്വിരാജും നിവിന്‍ പോളിയും ഉണ്ട്. മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകം വ്യാഴാഴ്ച തിയറ്ററുകളിലെത്തി. മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, പൃഥ്വിരാജ് ചിത്രം ആദം ജൊആന്‍, നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവ വെള്ളിയാഴ്ച തിയറ്ററിലെത്തും. 

സേതുരാമയ്യര്‍ അഞ്ചാമതും വരുമ്പോള്‍! ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രത്യേകതകള്‍ ഇതാ...

റിലീസിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ മമ്മൂട്ടി ചിത്രം പുതിയ ട്രെയലര്‍ റിലീസ് ചെയ്തു. ബുധനാഴ്ച വൈകുന്നേരം റിലീസ് ചെയ്ത ട്രെയിലറിന് പൊതുവെ തണുത്ത പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. മമ്മൂട്ടിയുടേതാണെങ്കിലും കുടുംബ ചിത്രങ്ങളില്‍ നിന്നും ആരാധകര്‍ മുഖതിരിക്കുന്നുവെന്ന് സൂചനയാണ് ഇത് നല്‍കുന്നത്.

കളം പിടിക്കാനെത്തിയ ട്രെയിലര്‍

റിലീസിന് രണ്ട് രാത്രികളുടെ അകത്തിലാണ് പുള്ളിക്കാരന്‍ സ്റ്റാറാ എന്ന പുതിയ മമ്മൂട്ടി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത ട്രെയിലറിന് പക്ഷെ പതിവ് മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ട്രെലിയറിന് ലഭിച്ചിട്ടില്ലെന്നാണ് കാഴ്ച്ചക്കാരുടെ എണ്ണം തെളിയിക്കുന്നത്.

കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ കുറവ്

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മില്യനിലധികം കാഴ്ചക്കാരെ നേടുന്നവയാണ് മമ്മൂട്ടി ചിത്രങ്ങളുടെ ടീസര്‍. എന്നാല്‍ 15 മണിക്കൂര്‍ കൊണ്ട് പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ട്രെയലര്‍ കണ്ടത് നാലര ലക്ഷം ആളുകള്‍ മാത്രമാണ്. ദ ഗ്രേറ്റ് ഫാദര്‍ പോലുള്ള ചിത്രങ്ങള്‍ക്ക് ഇതിലും മികച്ച പ്രതികരണം പ്രേക്ഷകരില്‍ നിന്നും ഉണ്ടായിരുന്നു.

ട്രെയിലറിന് മാത്രമല്ല

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ട്രെയിലറിന് മാത്രമല്ല ചിത്രത്തിലെ ഗാനങ്ങള്‍ക്കും ഇതേ അവസ്ഥ തന്നെയായിരുന്നു. 24ന് റിലീസ് ചെയ്ത കിളിവാതിലിന്‍ എന്ന ഗാനം കണ്ടത് കേവലം ഒന്നര ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമാണ്. 19ന് റിലീസ് ചെയ്ത മമ്മൂട്ടി നിറഞ്ഞ് നില്‍ക്കുന്ന ഒരു കാവളം പൈങ്കിളി എന്ന ഗാനം കണ്ടത് അഞ്ചര ലക്ഷം ആളുകളുമാണ്.

സ്റ്റാറാകുന്ന സാര്‍

ഇടുക്കുക്കാരനായ രാജകുമാരന്‍ എന്ന അധ്യാപക പരിശീലനത്തിനായി കൊച്ചിയലേക്ക് എത്തുകയാണ്. സാറായിരുന്ന അദ്ദേഹം സ്റ്റാറാകുന്നതാണ് ചിത്രത്തിന്റെ കഥ. അധ്യാപകരെ പരിശീലിപ്പിക്കുന്ന അധ്യാപകനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രം

ഇടുക്കിയില്‍ ജനിച്ചുവളര്‍ന്ന ഒരു സാധാരണക്കാരനാണ് ചിത്രത്തിലെ നായകനായ രാജകുമാരന്‍. അവിവാഹിതനായ അദ്ദേഹ ജോലി കിട്ടി എറണാകുളത്ത് എത്തുന്നതും തുടര്‍ന്നുള്ള വ്യക്തി ജീവിതവും ഔദ്യോഗിത ജീവിതവും കൂട്ടിയിണക്കിയാണ് നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് പുള്ളിക്കാരന്‍ സ്റ്റാറാ മുന്നോട്ട് പോകുന്നത്.

സെവന്‍ത് ഡേയ്ക്ക് ശേഷം

പൃഥ്വിരാജ് നായകനായി എത്തിയ സെവന്‍ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ. നവാഗതനായ രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സഖാവ് എന്ന നിവിന്‍ പോളി ചിത്രം നിര്‍മിച്ച ബി രാകേഷാണ് യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്.

മികച്ച താരനിര

ആശ ശരത്, ദീപ്തി സതി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇന്നസെന്റ്, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എം ജയചന്ദ്രന്‍ ഈണം നല്‍കുന്ന നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതില്‍ മൂന്ന് ഗാനങ്ങളും ഇതിനകം പുറത്ത് വന്നുകഴിഞ്ഞു.

English summary
Pullikkaran Staraa teaser didn't get a massive support from fans. It gains only 4.5 lakh views.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam