പുത്തന്‍പണത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് അറിയേണ്ടേ..

രഞ്ജിത് സംവിധാനം ചെയ്യുന്ന പുത്തന്‍പണത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന നിത്യാനന്ദ ഷേണായിയുടെ പ്രത്യേകതകളറിയേണ്ടേ.. കൂടുതല്‍ വായിക്കൂ.

By Nihara

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പുത്തന്‍പണം. രഞ്ജിതാണ് ചിത്രം സംവിധാനം ചെയ്യുന്നത്.2017 ഏപ്രിലിലാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാസര്‍കോടും ഗോവയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

മീശ പിരിച്ച് വ്യത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യന്‍ റുപ്പിയുടെ ആശയത്തിന്റെ തുടര്‍ച്ച ഈ ചിത്രത്തിലും ഉണ്ടാകും. കള്ളപ്പണത്തിന്റെ പ്രചാര വഴികളും നോട്ടുകള്‍ പിന്‍വലിച്ച പുതിയ സാഹചര്യവും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കാഷ്‌മോര, മാരി തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന ഓം പ്രകാശാണ് ചിത്രത്തിന്റെ ക്യാമറാമാന്‍.

ഇനിയ, രഞ്ചി പണിക്കര്‍, സായ് കുമാര്‍, സിദ്ദിഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോര്‍ജ്. വിശാഖ് നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില പ്രത്യേകതകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. എന്താണെന്നറിയാന്‍ വായിക്കൂ..

 സാമ്പത്തിക പ്രതിസന്ധിയും

നോട്ട് നിരോധനവും സാമ്പത്തിക പ്രതിസന്ധിയും

നിത്യാനന്ദ ഷേണായി എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യവും നോട്ട് നിരോധനത്തിന് ശേഷം അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ചിത്രത്തില്‍ പറയുന്നുണ്ട്.

കാസര്‍കോട് ഭാഷ മമ്മൂട്ടി

കാസര്‍കോട് ഭാഷയുമായി മമ്മൂട്ടി

ചെയ്യുന്ന കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി കഥാ പശ്ചാത്തലത്തെ സംസാര രീതി മമ്മൂട്ടി സ്വായത്തമാക്കാറുണ്ട്. രാജമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഉത്തമ ഉദാഹരണങ്ങളാണ്. പുത്തന്‍പണത്തിലെ നിത്യാനന്ദ ഷേണായി സംസാരിക്കുന്നത് കാസര്‍കോട് ശൈലിയിലാണ്.

 കഥ

സമ്പന്നന്റെ കഥ

മധ്യവയസ്‌കനായ നിത്യാനന്ദ ഷേണായി കാസര്‍കോട് ഉപ്പള സ്വദേശിയാണ്. സമ്പന്നതയുടെ അടിത്തട്ടത്തില്‍ ജനിച്ചു വളര്‍ന്ന ഷേണായി ലുക്കിലും നടപ്പിലും ആര്‍ഭാടം കാണിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്.

 കഥാപാത്രം

ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം

മമ്മൂട്ടിയുടെ താര ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം കൂടിയാണിതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. മിന്നുന്ന കുപ്പായവും സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച് വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X