മമ്മൂട്ടിക്ക് പി.വി. സാമി സ്മാരക അവാര്‍ഡ്!! എംടി വാസുദേവന്‍നായര്‍ പുരസ്‌കാരം സമ്മാനിക്കും...
Recommended Video
സ്വാതന്ത്ര്യസമരസേനാനിയും വ്യാവസായ പ്രമുഖനുമായിരുന്നു പിവി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ പുരസ്കാരം മമ്മൂട്ടിയ്ക്ക്.മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി., ഡോ. സി.കെ. രാമചന്ദ്രന്‍, സത്യന്‍ അന്തിക്കാട് എന്നിവരടങ്ങിയ ജൂറിയാണ് 2019ലെ പുരസ്‌കാരത്തിന് മമ്മൂട്ടിയെ തിരഞ്ഞെടുത്തത്.സെപ്റ്റംബര്‍ ഒന്നിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍നായര്‍ പുരസ്‌കാരം സമ്മാനിക്കും.

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലും കൈനിറയെ ആരാധകരുള്ള താരമാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ച വിഷയമാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തമിഴ് ചിത്രം പേരൻപ്, തെലുങ്ക് ചിത്രം യാത്ര എന്നിവ പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയിരുന്നു. പേരൻപ് അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പേരൻപിന്റെ പ്രകടത്തിന് ദേശീയ അവാർഡ് പ്രതീക്ഷിച്ചിരുന്നു.പെൺകുട്ടിയെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി! ബിക്കിനിയില്‍ ചിത്രങ്ങള്‍ പകര്‍ത്തി, സംവിധായകന്‍ പിടിയിൽ
മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിയ്ക്ക് ലഭിച്ചിരുന്നു. 1998 ൽ പദ്മപുരസ്കാരവും നേടി. സംസ്ഥാന സർക്കാരിന്റെ മികച്ച നടൻ, സഹനടൻ , സ്പെഷ്യൽ ജൂറി പുരസ്കാരം എന്നിവ ലഭിച്ചിരുന്നു. നിരവധി തവണ ഫിലിം ഫെയർ പുരസ്കാരത്തിനും താരം അർഹനായിരുന്നു. രമേഷ് പിഷാരടി ചിത്രം ഗാനഗന്ധർവൻ, മാമാങ്കം, ഷൈലോക്ക് എന്നീ ചിത്രങ്ങളാണ് പുറത്തു വരാനുള്ള മമ്മൂക്ക ചിത്രം


Click it and Unblock the Notifications











