»   » മമ്മുട്ടിയുടെ സിനിമയിലേക്ക് വിളിച്ചാല്‍ റായി ലക്ഷ്മിയ്ക്ക് നഗ്നതയും ബിക്കിനിയും വേണ്ട, കാരണം എന്താ??

മമ്മുട്ടിയുടെ സിനിമയിലേക്ക് വിളിച്ചാല്‍ റായി ലക്ഷ്മിയ്ക്ക് നഗ്നതയും ബിക്കിനിയും വേണ്ട, കാരണം എന്താ??

Posted By: Teresa John
Subscribe to Filmibeat Malayalam

ഇപ്പോള്‍ ബോളിവുഡില്‍ നിന്നും ഗ്ലാമര്‍ നടിമാരുടെ പട്ടികയിലെത്തി ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് നടി റായി ലക്ഷ്മി. റിലീസിനൊരുങ്ങി കൊണ്ടരിക്കുന്ന ജൂലി 2 എന്ന സിനിമയിലൂടെ പൂര്‍ണമായും നഗ്നയായി പ്രത്യക്ഷപ്പെട്ടിരുന്ന നടിയുടെ ദൃശ്യങ്ങള്‍ വൈറലായി മാറിയിരുന്നു. ജൂലി 2 വിന് ശേഷം റായി ലക്ഷ്മി മലയാളത്തില്‍ അഭിനയിക്കാന്‍ പോവുകയാണ് സിനിമയുടെ ഔദ്യേഗിക വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

മമ്മൂട്ടി അച്ഛനും, ദുല്‍ഖര്‍ നായകനും! ലിച്ചിയ്ക്ക് എങ്ങനെ മനസ് വന്നു മമ്മൂട്ടിയെ അച്ഛനാക്കാന്‍!

മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു റായി ലക്ഷ്മി ആദ്യമായി മലയാളത്തില്‍ അഭിനയിച്ചിരുന്നത്. ശേഷം മമ്മുട്ടിയുടെ കൂടെയായിരുന്നു കൂടുതല്‍ സിനിമകളിലും അഭിനയിച്ചത്. ബോളിവുഡില്‍ നിന്നും മലയാളത്തിലേക്ക് വരുന്ന നടി മമ്മുട്ടിയുടെ നായികയായിട്ടാണെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ ഇങ്ങനെയാണ്...

റായി ലക്ഷ്മിയുടെ സിനിമ

ബോളിവുഡില്‍ ഈ ദിവസങ്ങളില്‍ തിളങ്ങി നില്‍ക്കുന്നത് റായി ലക്ഷ്മിയാണ്. ലക്ഷ്മി നായികയായി അഭിനയിക്കുന്ന ജൂലി 2 വിന്റെ ട്രെയിലര്‍ കൊടുങ്കാറ്റ് പോലെയാണ് വൈറലായി മാറിയത്.

മമ്മുട്ടിയും റായി ലക്ഷ്മിയും

മലയാളത്തില്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ച റായി ലക്ഷ്മി കൂടുതലും മമ്മുട്ടിയുടെ നായികയായിരുന്നു. ഇനി അടുത്ത് വരാനിരിക്കുന്ന സിനിമയിലും മമ്മുക്കയുടെ നായികയാവാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്.

കോഴിതങ്കച്ചന്‍


മമ്മുട്ടി സേതു കൂട്ടുകെട്ടില്‍ നിര്‍മ്മിക്കാന്‍ പോവുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു. ചിത്രത്തില്‍ റായി ലക്ഷ്മി നായികയാവുന്നതിനൊപ്പം അനു സിത്താരയും നായിക പ്രധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അണ്ണന്‍ തമ്പി

മമ്മുട്ടിയുടെ കൂടെ അണ്ണന്‍ തമ്പി എന്ന സിനിമയിലായിരുന്നു റായി ലക്ഷ്മി ആദ്യമായി അഭിനയിച്ചത്. ശേഷം പരുന്ത്, ചട്ടമ്പിനാട്, രാജാധി രാജ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

അന്യഭാഷകളില്‍ സജീവം

മലയാളത്തില്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളു എങ്കിലും റായി ലക്ഷ്മി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ ഇന്ത്യയിലെ പല ഭാഷ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ്.

ബോളിവുഡ്

അകീറ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു റായി ലക്ഷ്മി ആദ്യമായി ബോളിവുഡില്‍ അഭിനയിച്ചിരുന്നത്. ശേഷം ജൂലി 2 എന്ന സിനിമയിലാണ് രണ്ടാമതായി അഭിനയിക്കാന്‍ പോവുന്നത്.

ജൂലി 2

2004 ല്‍ പുറത്തിറങ്ങിയ ജൂലി എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ദീപക് ശിവദാസനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂലി എന്ന കഥാപാത്രത്തെയാണ് റായി ലക്ഷ്മി അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്ത് ജൂലിയുടെ കഥാപത്രത്തെ അവതരിപ്പിച്ചിരുന്നത് നേഹ ധൂപിയായിരുന്നു.

പല ഭാഷകളില്‍

ഹിന്ദി ത്രില്ലര്‍ സിനിമയാണ് ജൂലി 2. ചിത്രം ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ ഇന്ത്യയിലെ പല ഭാഷകളിലായിട്ടാണ് നിര്‍മ്മിക്കുന്നത്. ചിത്രം ഒക്ടോബറിലായിരിക്കും തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

നഗ്നത

ചിത്രത്തില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം മോശം വഴിയിലൂടെ സഞ്ചരിക്കുന്ന ജൂലിയുടെ കഥാപാത്രം നഗ്നത പ്രകടിപ്പിച്ച് അഭിനയിക്കണമായിരുന്നു. അത്തരത്തില്‍ പൂര്‍ണമായും നഗ്നയായി എത്തിയ റായി ആരാധകരെ ഞെട്ടിച്ചിരുന്നു.

English summary
Raai Laxmi will appear as the female lead opposite Mammootty in the movie, which is said to be a feel-good entertainer. Thus, Kozhi Thankachan will mark the fifth association of Mammootty-Raai Laxmi duo.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam