തൊണ്ണൂറുകളിലെ ഹിറ്റ് ജോഡി, മമ്മൂട്ടിയും റഹ്മാനും വീണ്ടുമൊന്നിക്കുന്നു! 'ഉണ്ട' അടുത്ത സൂപ്പര്‍ ഹിറ്റ്
Recommended Video

മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ട് പോലെ തൊണ്ണൂറുകളില്‍ മമ്മൂട്ടി-റഹ്മാന്‍ കൂട്ടുകെട്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ സിനിമകള്‍ ഒരു കാലത്ത് ഹിറ്റ് സിനിമകളായി മാറിയിരുന്നവയായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്ന റഹ്മാന്‍ മമ്മൂട്ടിയുടെ ബ്ലാക്ക് എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലും എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയ്‌ക്കൊപ്പം റഹ്മാനും അഭിനയിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
ഖാലീദ് റഹ്മാന്‍ സംവഇഝാനം ചെയ്യുന്ന സിനിമയിലൂടെയായിരിക്കും ഇരുവരും ഒന്നിക്കുന്നത്. ഉണ്ട എന്ന് പേരിട്ടിരിക്കുന്ന സിനിമ പേര് കൊണ്ട് തന്നെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഈ പേര് മാറ്റാന്‍ സാധ്യതയുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലെത്തി തകര്‍ത്തഭിനയിച്ച മമ്മൂട്ടി ഉണ്ടയിലും പോലീസുകാരനായിട്ടാണ് എത്തുന്നത്.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായിരിക്കും സിനിമ നടക്കുക. ഇതുവരെ മലയാളത്തിന് പരിചയമില്ലാത്ത വേറിട്ടൊരു മേക്കിംഗാണ് ചിത്രത്തിന് വേണ്ടി ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റഹ്മാന്‍ അഭിനയിക്കാന്‍ പോവുന്ന കഥാപാത്രത്തിന് വേണ്ടി മുന്‍പ് ബിജു മേനോനെ ആയിരുന്നു തീരുമാനിച്ചിരുന്നത്.
നിലവില്‍ തെലുങ്കില്‍ നിര്‍മ്മിക്കുന്ന യാത്രയുടെ തിരക്കുകളിലാണ് മമ്മൂട്ടി. അതിന് ശേഷം മാമാങ്കം, രാജ 2, കോട്ടയം കുഞ്ഞച്ചന്‍ എന്നിങ്ങനെ നിരവധി സിനിമകളാണ് വരാനുള്ളത്. ട്രാഫിക്, മുംബൈ പോലീസ്, തുടങ്ങിയ സിനിമകളില്‍ ശക്തമായ വേഷത്തിലെത്തിയ റഹ്മാന്‍ പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന രണം എന്ന ചിത്രത്തിലുമുണ്ട്.


Click it and Unblock the Notifications