»   » അറിഞ്ഞവരൊക്കെ ഞെട്ടി, മമ്മൂട്ടിയുടെയും രഞ്ജിത്തിന്റെയും കൈയ്യിലെ പുത്തന്‍ പണം?

അറിഞ്ഞവരൊക്കെ ഞെട്ടി, മമ്മൂട്ടിയുടെയും രഞ്ജിത്തിന്റെയും കൈയ്യിലെ പുത്തന്‍ പണം?

By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നതാണ്. വമ്പന്‍ എന്ന പേരിലാണ് ചിത്രം ഒരുക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍. എന്നാല്‍ പുറത്ത് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രഞ്ജിത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

എന്നാലിപ്പോള്‍ ചിത്രത്തിന് പേര് തീരുമാനിച്ചതായി അറിയുന്നു. പുത്തന്‍ പണം എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക. ഇന്ത്യയിലെ ബ്ലാക്ക് മണിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് ചിത്രത്തില്‍ എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കടല്‍ കടന്നൊരു മാത്തുകുട്ടിക്ക് ശേഷം മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തെ കുറിച്ച് തുടര്‍ന്ന് വായിക്കാം.

പൃഥ്വിരാജിനെ നായകനാക്കി

പൃഥ്വിരാജിനെ നായകനാക്കി 2011ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ഇന്ത്യന്‍ റുപ്പി. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന് പൃഥ്വിരാജ് ചിത്രത്തിന്റെ പേരുമായി സാമ്യമുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കിട്ടിയ ചിത്രം കൂടിയായിരുന്നു ഇന്ത്യന്‍ റുപ്പി.

മമ്മൂട്ടി-രഞ്ജിത്ത് ചിത്രങ്ങള്‍

കൈയ്യൊപ്പ്, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ്, പാലേരി മാണിക്യം, കടല്‍ കടന്നൊരു മാത്തുകുട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കടല്‍ കടന്നൊരു മാത്തുകുട്ടിക്ക് ശേഷം രഞ്ജിത്ത് നിര്‍മിച്ച മുന്നറിയിപ്പ് എന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിച്ചിരുന്നു.

പുതിയ ചിത്രം

പ്രാഞ്ചിയേട്ടന്‍, കടല്‍ കടന്നൊരു മാത്തുകുട്ടി തുടങ്ങിയ തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്ന് രഞ്ജിത്ത് നേരത്തെ സൂചിപ്പിച്ചിരുന്നു.

കഥാപാത്രങ്ങള്‍

ഒരു ആക്ഷന്‍ ചിത്രത്തിലെ എല്ലാ ഘടകങ്ങളും ചേര്‍ത്ത് ഒരുക്കുന്നതാണ് പുത്തന്‍ പണം എന്നറിയുന്നു. ഇനിയ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, ജോജു ജോര്‍ജ്, ഹരീഷ് പെരുമണ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Mammootty-Ranjith Movie Gets An Interesting Title!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam