റസ്‌റ്റോറന്റ് മാനേജരായ ശേഖരന്‍ കുട്ടി

By Lakshmi

മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് രാജാധിരാജ. സിബി കെ തോമസ്-ഉദയ് കൃഷ്ണ ടീമിന്റെ തിരക്കഥയില്‍ നവാഗതനായ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോക്കിരിരാജ, രാജമാണിക്യം തുടങ്ങിയ ചിത്രങ്ങളിലെ സ്‌റ്റൈലില്‍ മമ്മൂട്ടി വീണ്ടുമെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളില്‍ നിന്നും ചിത്രത്തില്‍ മമ്മൂട്ടിയുടെ ലുക് കിടിലനാണെന്നകാര്യം വ്യക്തമാണ്.

റസ്‌റ്റോറന്റ് മാനേജരായ ശേഖരന്‍ കുട്ടി

റസ്‌റ്റോറന്റ് മാനേജരായ ശേഖരന്‍ കുട്ടി

രാജാധിരാജയില്‍ മമ്മൂട്ടി ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് ശേഖരന്‍ കുട്ടിയെന്നാണ്. ഹൈവേയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന ഒരു റസ്‌റ്റോറന്റിന്റെ മാനേജരാണ് ശേഖരന്‍ കുട്ടി.

ശേഖരന്‍കുട്ടിയ്ക്ക് ലോറികള്‍ പേടിസ്വപ്‌നമാകുന്നു

റസ്‌റ്റോറന്റ് മാനേജരായ ശേഖരന്‍ കുട്ടി

ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ആയതുകൊണ്ടുതന്നെ ഇത് ദീര്‍ഘദൂര ലോറിക്കാര്‍ക്ക് ഒരു ഇടത്താവളമാണ്. എന്നാല്‍ പിന്നീട് ഈ ലോറികള്‍ തന്നെ ശേഖരന്‍ കുട്ടിയ്ക്ക് ഭീഷണിയും പേടിസ്വപ്‌നവുമായി മാറുകയാണ്.

ഭാര്യയായി ലക്ഷ്മി റായ്

റസ്‌റ്റോറന്റ് മാനേജരായ ശേഖരന്‍ കുട്ടി

മമ്മൂട്ടിയുടെ ഭാര്യയായിട്ടാണ് ലക്ഷ്മി റായ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഇതിന് മുമ്പ് ചട്ടമ്പിനാട്, അണ്ണന്‍ തമ്പി, തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ജോഡിയായി ലക്ഷ്മി റായ് അഭിനയിച്ചിട്ടുണ്ട്.

കോമഡിയും ആക്ഷനും

റസ്‌റ്റോറന്റ് മാനേജരായ ശേഖരന്‍ കുട്ടി

പോക്കിരിരാജ, രാജമാണിക്യം സ്‌റ്റൈലിലുള്ള സൂപ്പര്‍ കോമഡിയും ആക്ഷനും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നതരത്തിലുള്ള ഗാനരംഗങ്ങളും ചിത്രത്തിലുണ്ടാകും.

കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍

റസ്‌റ്റോറന്റ് മാനേജരായ ശേഖരന്‍ കുട്ടി

ഈ മമ്മൂട്ടി ചിത്രം തീര്‍ത്തും ഒരുഎന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. കുറ്റിത്താടിയും ചന്ദനക്കുറിയും കടുംവര്‍ണങ്ങളിലുള്ള ഷര്‍ട്ടുകളുമെല്ലാമായി മമ്മൂട്ടി നല്ല സ്റ്റൈലന്‍ ലുക്കിലാണ് ചിത്രത്തിലെത്തുന്നത്.

മമ്മൂട്ടിയുടെ കൂട്ടുകാരനായി ജോജോ

റസ്‌റ്റോറന്റ് മാനേജരായ ശേഖരന്‍ കുട്ടി

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ആംഗ്രി ബേബീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോജോ ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ സന്തതസഹചാരിയായി എത്തുന്നുണ്ട്.

സംഗീതം

റസ്‌റ്റോറന്റ് മാനേജരായ ശേഖരന്‍ കുട്ടി

കാര്‍ത്തിക് രാജയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. തട്ടുപൊളിപ്പന്‍ പാട്ടുകളും നൃത്തരംഗങ്ങളും ചിത്രത്തിലുണ്ടാകും.

ഓണച്ചിത്രം

റസ്‌റ്റോറന്റ് മാനേജരായ ശേഖരന്‍ കുട്ടി

മമ്മൂട്ടിയുടെ ഓണച്ചിത്രമായിട്ടായിരിക്കും രാജാധിരാജ തിയേറ്ററുകളിലെത്തുക. സിവി ഫിലിംസിന്റെ ബാനറില്‍ വിനോദാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ലൊക്കേഷന്‍

റസ്‌റ്റോറന്റ് മാനേജരായ ശേഖരന്‍ കുട്ടി

പൊള്ളാച്ചി, കോയമ്പത്തൂര്‍, ഹൈദരബാദ് എന്നിവിടങ്ങളിലായിട്ടാണ് രാജാധിരാജ ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് ഷാജിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X