മോഹന്‍ലാലിനൊപ്പമുള്ള അഭിനയം; മമ്മൂട്ടി നോ പറഞ്ഞിട്ടില്ല
കൊച്ചി: മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞതായുളള വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുമ്പോള്‍ വാര്‍ത്ത തെറ്റാണെന്ന് സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ രണ്‍ജി പണിക്കര്‍. സംവിധായകന്‍ രഞ്ജിത്തുമൊത്ത് സിനിമയുടെ തിരക്കഥ രചിക്കാനിരുന്നത് രണ്‍ജി പണിക്കരായിരുന്നു.
മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു. ഇരുവരെയും സിനിമയില്‍ അവതരിപ്പിക്കാമെന്ന ആശയം താനും രഞ്ജിത്തുമാണ് പറഞ്ഞത്. ഒരിക്കല്‍ മമ്മൂട്ടിയോട് ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനില്ലെന്ന് മമ്മൂട്ടി പറഞ്ഞിട്ടില്ലെന്ന് രണ്‍ജി പണിക്കര്‍ വ്യക്തമാക്കി.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് മമ്മൂട്ടി നോ പറഞ്ഞതായി വെളിപ്പെടുത്തിയത്. ഇത് വിവാദമാകുകയും ചെയ്തു. എന്നാല്‍, മമ്മൂട്ടി അസൗകര്യമാണ് അറിയിച്ചതെന്നും മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ല എന്നല്ല പറഞ്ഞതെന്നും ഷാജി കൈലാസും വിശദീകരിക്കുന്നു. ആശവിനിമയത്തിലെ പാളിച്ചയാകാം ഇത്തരമൊരു കാര്യം പുറത്തുവരാന്‍ ഇടയായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നാകുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ പിന്നീടിത് സംവിധായകന്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതേക്കുറിച്ചുളള ചോദ്യത്തിനായിരുന്നു വിവാദത്തിനിടയാക്കിയ മറുപടി ഷൈജി കൈലാസ് നല്‍കിയത്.


Click it and Unblock the Notifications