»   » മമ്മൂട്ടി മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കില്ല?

മമ്മൂട്ടി മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കില്ല?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ താരങ്ങളില്‍ പലരും മഞ്ജു വാര്യര്‍ എന്ന നടിയോടുള്ള ഇഷ്ടവും ആരാധനയുമെല്ലാം തുറന്നുപറഞ്ഞിട്ടുള്ളവരാണ്. മഞ്ജിവിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹം പറഞ്ഞവരും കുറവല്ല.

തിരിച്ചുവരവില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമാണ് മഞ്ജു അഭിനയിക്കുന്നത്. കരിയറിന്റെ ആദ്യകാലത്ത് മഞ്ജുവിന് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യത്തില്‍ മഞ്ജുവും മമ്മൂട്ടിയും നിരാശയുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. ഈ രണ്ടാംവരവില്‍ മഞ്ജുവിന് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍.

Mammootty Refused to act with Manju Warrier

പക്ഷേ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത് നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ്. മഞ്ജുവിനൊപ്പം താന്‍ അഭിനയിക്കുന്നില്ലെന്നാണത്രേ മമ്മൂട്ടിയുടെ നിലപാട്. തന്റെ ചിത്രങ്ങളിലേയ്‌ക്കൊന്നും മഞ്ജുവിനെ കരാര്‍ ചെയ്യരുതെന്നും താരം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണത്രേ.

കാര്യം മറ്റൊന്നുമല്ല, ദിലീപുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ ദിലിപിനെ ധിക്കരിച്ചുകൊണ്ട് സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജുവിനെ തന്റെ നായികയാക്കി ആ ബന്ധം തകര്‍ക്കാന്‍ മമ്മൂട്ടി ആഗ്രഹിക്കുന്നില്ലെന്നാണ് കേള്‍ക്കുന്നത്.

അടുത്തകാലത്ത് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലേയ്ക്ക് മഞ്ജുവിനെ ക്ഷണിക്കാമെന്ന് സംവിധായകന്‍ മാര്‍ത്താണ്ഡന്‍ ഒരു നിര്‍ദ്ദേശം വച്ചിരുന്നുവത്രേ. എന്നാല്‍ മമ്മൂട്ടി അതിന് സമ്മതം നല്‍കിയില്ല.

English summary
According to reports Mammootty refuses to act with Manju Warrier due ti his close relationship with Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam