For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിവിന്‍ പോലും അറിയാതെ, മമ്മൂക്കയുടെ സര്‍പ്രൈസ് സമ്മാനം!കൊച്ചുണ്ണിയ്ക്ക് പിന്നാലെ മറ്റൊരു അഡാറ് ഐറ്റം

  |

  മലയാള സിനിമാ ലോകം കാത്തിരുന്ന വിസ്മയ ചിത്രമായി കായംകുളം കൊച്ചുണ്ണി റിലീസിനെത്തിയിരിക്കുകയാണ്. നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലെത്തുന്ന സിനിമയാണെന്നുള്ളതാണ് കൊച്ചുണ്ണിയുടെ ഏറ്റവും വലിയ പ്രത്യേകത. അതിനൊപ്പം നിവിന്റെ ജന്മദിനത്തിലാണ് കായംകുളം കൊച്ചുണ്ണിയുടെ റിലീസ്.

  ചരിത്രം തിരുത്തി കൊച്ചുണ്ണി! നിവിനും ലാലേട്ടനും കിടുക്കി, ആക്ഷന്‍ എന്റര്‍ടെയിനറാണെന്ന് പ്രേക്ഷകര്‍!

  അവള്‍ ബലമായി ചുണ്ടില്‍ ചുംബിച്ചു! നടിയ്‌ക്കെതിരെ ആരോപണവുമായി മറ്റൊരു നടി! മീ ടൂ ശക്തി പ്രാപിക്കുന്നു

  പിറന്നാള്‍ ദിനത്തില്‍ നിവിന് സര്‍പ്രൈസുകളുടോ ഘോഷയാത്രയാണെന്ന് പറയാം. മൊഗാസ്റ്റാര്‍ മമ്മൂട്ടിയാണ് പ്രേക്ഷകര്‍ക്കും നിവിനും സര്‍പ്രൈസ് നല്‍കുന്നൊരു സമ്മാനം പുറത്ത് വിട്ടത്. നിവിന്‍ പോളി നായകനാവുന്ന മിഖായേല്‍ എന്ന സിനിമയുടെ ടീസറാണ് രാവിലെ പുറത്ത് വന്നിരിക്കുന്നത്.

  നിവിന്റെ പിറന്നാള്‍

  നിവിന്റെ പിറന്നാള്‍

  വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ താരമാണ് നിവിന്‍ പോളി. ആദ്യ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നിവിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. തട്ടത്തിന്‍ മറയത്തും പ്രേമവും ഹിറ്റായതോടെ തെന്നിന്ത്യന്‍ അറിയപ്പെടുന്ന നടനായി മാറി. ഇന്ന് മലയാള സിനിമയിലെ പ്രമുഖനായ യുവതാരമാണ് നിവിന്‍ പോളി. 1984 ല്‍ ജനിച്ച താരം ഇന്ന് 34 -ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

   ജന്മദിനം സര്‍പ്രൈസുകളോടെ

  ജന്മദിനം സര്‍പ്രൈസുകളോടെ

  ഇക്കൊല്ലത്തെ ജന്മദിനം നിവിന്‍ ജീവിതത്തിലൊരിക്കലും മറക്കാന്‍ സാധ്യതയില്ല. അത്രയധികം സര്‍പ്രൈസുകളും സന്തോഷവും നിറഞ്ഞൊരു ദിവമാണിന്ന്. ഏറ്റവും വലിയ കാര്യം കായംകുളം കൊച്ചുണ്ണിയുടെ റിലീസാണ്. കേരളക്കര ഇതുവരെ കാണാത്ത അത്രയും പ്രധാന്യത്തോടെ വമ്പന്‍ റിലീസായിട്ടാണ് കൊച്ചുണ്ണി തിയറ്ററുകളിലേക്ക് എത്തിയത്. ആദ്യദിനം പ്രതീക്ഷ നല്‍കുന്ന പ്രതികരണങ്ങളാണ് സിനിമയെ കുറിച്ച് വന്ന് കൊണ്ടിരിക്കുന്നത്.

  മമ്മൂട്ടിയുടെ വക സമ്മാനം

  നിവിന്‍ നായകനാവുന്ന മിഖായേല്‍ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ വക ഒരു സമ്മാനം കൂടി ഇന്ന് നിവിന് ലഭിച്ചിരുന്നു. സിനിമയില്‍ നിന്നും കിടിലന്‍ ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ടീസര്‍ റിലീസ് ചെയ്തത് മമ്മൂട്ടിയായിരുന്നു. ഇത്തവണ നിവിന്റെ പിറന്നാളിന് മമ്മൂക്കയുടെ ആശംസകള്‍ ഇങ്ങനെയായിരുന്നു. മറ്റൊരു കാര്യം നിവിന്‍ പോളി പോലും അറിയാതെയാണ് മിഖായേലിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇത്തരമൊരു സമ്മാനമൊരുക്കിയതെന്നാണ്.

  കിടിലന്‍ ടീസര്‍

  കിടിലന്‍ ടീസര്‍

  പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള നിവിന്റെ സംഭാഷണമുള്‍പ്പെടെയുള്ള ടീസറാണ് വന്നിരിക്കുന്നത്. ടീസറില്‍ കട്ടകലിപ്പിലാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നതും. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിന് അവസാനം ഹാപ്പി ബെര്‍ത്ത് ഡേ നിവിന്‍ പോളി എന്നും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും ടീസറില്‍ പറയുന്നു.

  മിഖായേല്‍

  മിഖായേല്‍

  ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍. അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ ഒരുക്കിയതിന് ശേഷം ഹനീഫ് അദേനി തന്നെയാണ് മിഖായേലിന് കഥ ഒരുക്കിയിരിക്കുന്നതും. ബിഗ് ബജറ്റിലാണ് നിര്‍മ്മിക്കുന്നത ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. ഫാമിലി ക്രൈം ഡ്രാമയായിട്ടാണ് മിഖായേല്‍ വരുന്നത്. മിഖായേലിന്റെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയില്‍ നിന്നും പിന്നീട് കോഴിക്കോട് നിന്നുമാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ വലിയൊരു ഭാഗവും ആഫ്രിക്കയില്‍ നിന്നുമാണ് ഷൂട്ട് ചെയ്യുന്നത്.

   മഞ്ജിമ നായികയാവുന്നു

  മഞ്ജിമ നായികയാവുന്നു

  ചിത്രത്തില്‍ നിവിന്റെ നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്. ലൊക്കേഷനില്‍ നിന്നും മഞ്ജിമയും നിവിനും സംസാരിച്ചിരിക്കുന്ന വീഡിയോ വൈറലായിരുന്നു. ശാന്തി കൃഷ്ണ. ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത, സിദ്ദിഖ് തുടങ്ങിയവരാണ് മിഖായേലിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിവിനൊപ്പം തുല്യ കഥാപാത്രത്തെയായിരിക്കും ഉണ്ണി അവതരിപ്പിക്കുന്നത്.

  English summary
  Mammootty release Mikhael movie teaser
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X