For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരണ മാസായി മമ്മൂട്ടി വീണ്ടുമെത്തി! ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി ഉണ്ടയുടെ ട്രെയിലര്‍!

  |
  മരണ മാസായി മമ്മൂട്ടിയുടെ ഉണ്ട, ട്രെയിലർ പുറത്ത്

  വീണ്ടും പോലീസ് ഓഫീസറായിട്ടെത്തുന്ന മമ്മൂട്ടിയെ കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ നല്‍കിയ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം വന്നത്. ഈദിന് മുന്നോടിയായി റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉണ്ട എന്ന ചിത്രത്തിന്റെ റിലീസ് ഒരാഴ്ച കൂടി വൈകിപ്പിച്ചിരിക്കുകയാണ്. ജൂണ്‍ ആറിനായിരുന്നു നേരത്തെ റിലീസ് തീരുമാനിച്ചിരുന്നത്. ഇത് ജൂണ്‍ പതിനാലിലേക്കാണ് മാറ്റിയിരിക്കുന്നത്. സിനിമയുടെ സെന്‍സറിംഗിലെ ചില പ്രശ്നങ്ങള്‍ കൊണ്ടാണ് റിലീസ് മാറ്റി വെച്ചതെന്നാണ് റിപ്പോര്‍ട്ട്.

  എന്നാല്‍ നിരാശരായ ആരാധകര്‍ക്ക് മറ്റൊരു സമ്മാനവുമായി എത്തിയിരിക്കുകയാണ് ഉണ്ടയുടെ ടീം. സിനിമ എത്തിയില്ലെങ്കിലും ചിത്രത്തില്‍ നിന്നും കിടിലന്‍ ട്രെയിലര്‍ പുറത്തിറക്കിയാണ് ആ കുറവ് അണിയറ പ്രവര്‍ത്തകര്‍ കുറച്ചിരിക്കുന്നത്. ദിവസം പറഞ്ഞിരുന്നത് പോലെ ജൂണ്‍ അഞ്ചിന് പതിനൊന്ന് മണിയ്ക്ക് മമ്മൂട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. പതിവ് തെറ്റിക്കാതെ ഇത്തവണയും സോഷ്യല്‍ മീഡിയില്‍ തരംഗമാവുന്ന
  രംഗങ്ങളാണ് ട്രെയിലറിലുള്ളത്.

  മാസ് ഡയലോഗുകളോടെ ട്രെയിലര്‍

  മാസ് ഡയലോഗുകളോടെ ട്രെയിലര്‍

  ട്രെയിലര്‍ കാണുന്നതിന് ഹെഡ് ഫോണ്‍ ഉപയോഗിക്കു എന്ന നിര്‍ദ്ദേശത്തോടെയാണ് ഉണ്ട ട്രെയിലര്‍ എത്തിയിരിക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഘട്ട്, ജാര്‍ഘണ്ട്, എന്നിവടങ്ങളിലെ ഇലക്ഷന്‍ ജോലിയ്ക്ക് വേണ്ടി പോവുന്ന പോലീസുകാരെയാണ് ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്. മൊത്തം നാല്‍പത് ദിവസത്തെ ഡ്യൂട്ടിയാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. കേരള പോലീസിന്റെ അഭിമാനം കാത്തു സൂക്ഷിക്കാനുള്ള കടമയുമായിട്ടാണ് പോലീസുകാര്‍ ഇവിടങ്ങളിലേക്ക് പോവുന്നത്. മാവോയിസ്റ്റുകള്‍ വന്നാല്‍ പ്രതിരോധിക്കണമെന്ന നിര്‍ദ്ദേശം മമ്മൂട്ടി നല്‍കുന്നുണ്ട്. കൊല്ലുക എന്നത് അവരുടെ ലക്ഷ്യം, മരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മളാണ് തുടങ്ങി മാസ് ഡയലോഗുകളോടെയാണ് ടീസര്‍ എത്തിയിരിക്കുന്നത്.

   ഇത് തകര്‍ക്കാനുള്ള വരവാണ്

  ഇത് തകര്‍ക്കാനുള്ള വരവാണ്

  ട്രെയിലറില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ഉണ്ടയും മമ്മൂട്ടിയും ഇത്തവണ മലയാളക്കരയില്‍ പുതിയൊരു ചരിത്രമെഴുതുമെന്നാണ്. പട്ടാള സിനിമകളില്‍ കാണുന്ന യുദ്ധ പ്രതീതി നിലനിര്‍ത്തി കൊണ്ടാണ് സിനിമയൊരുക്കിയിരിക്കുന്നത്. കേരളത്തിന് പുറത്ത് നിന്നുള്ളതും അന്യഭാഷ താരങ്ങളെയും ട്രെയിലറില്‍ കാണിച്ചിരിക്കുകയാണ്. ഉണ്ട ഒരു റിയലിസ്റ്റിക് മൂവിയായിരിക്കുമെന്നുള്ള സൂചനകളെല്ലാം ട്രെയിലറിലുണ്ട്.

    കാത്തിരിപ്പിനൊടുവില്‍ ഉണ്ട

  കാത്തിരിപ്പിനൊടുവില്‍ ഉണ്ട

  എല്ലാ വര്‍ഷവും ഈദിന് മുന്നോടിയായി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ എത്തിക്കുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇത്തവണ പതിവ് തെറ്റിക്കില്ലെന്ന് ഉറപ്പിച്ചാണ് ഉണ്ട എന്ന ചിത്രം റിലീസ് പ്രഖ്യാപിച്ചത്. എന്നാല്‍ തിയറ്ററുകളിലേക്ക് എത്താന്‍ കുറഞ്ഞ ദിവസങ്ങള്‍ അവശേഷിക്കവേയാണ് ഉണ്ടയുടെ റിലീസ് മാറ്റിവെച്ചത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണിത്. ചിത്രത്തിന് വേണ്ടി രചന നിര്‍വഹിച്ചിരിക്കുന്നതും ഖാലിദ് റഹ്മാനാണ്. സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

   നിരവധി താരങ്ങള്‍

  നിരവധി താരങ്ങള്‍

  ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങിയ താരങ്ങളാണ് ഉണ്ടിയില്‍ അണിനിരക്കുന്നത്. മലയാളത്തിലെ താരങ്ങള്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടവും. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ബോളിവുഡിലെയും തമിഴിലെയും ഹിറ്റായ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗാവ്മിക് യുറെ ആണ് ഉണ്ടയുടെ ഛായാഗ്രഹകന്‍.

  English summary
  Mammootty released Unda movie trailer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X