മമ്മൂട്ടി റിലീസ് ചെയ്തു! ഗിന്നസ് പക്രുവിന്‍റെ ഫാന്‍സി ഡ്രസ് പോസ്റ്ററുമായി മെഗാസ്റ്റാര്‍! കാണൂ!
സ്വന്തം സിനിമയുടെ കാര്യത്തില്‍ മാത്രമല്ല മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലും ഏറെ മുന്നിലാണ് മമ്മൂട്ടി. നവാഗത സംവിധായകരെ ഇത്രയുമധികം പിന്തുണയ്ക്കുന്ന മറ്റൊരു താരമുണ്ടോയെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് പലരുമെത്തിയിരുന്നു. സിനിമാമോഹവുമായി നടക്കുന്നവരെ സിനിമാക്കാരാക്കിയതില്‍ അദ്ദേഹത്തിന് പ്രധാന പങ്കുണ്ട്. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി സിനിമകളുമായാണ് ഇതുവരെ അദ്ദേഹം നമുക്ക് മുന്നിലേക്കെത്തിയിട്ടുള്ളത്. സ്വന്തം കാര്യത്തില്‍ മാത്രമല്ല സഹപ്രവര്‍ത്തകരുടെ സിനിമയെക്കുറിച്ചുള്ള വിശേഷവുമായും അദ്ദേഹം എത്താറുണ്ട്.
ഇപ്പോഴിതാ ഗിന്നസ് പക്രുവിന്റെ പുതിയ ചിത്രമായ ഫാന്‍സി ഡ്രസ്സിന്റെ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. പക്രുവിനും സംഘത്തിനും ആശംസ നേരുന്നുവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പക്രു നായകനും നിര്‍മ്മാതാവുമായെത്തുന്ന സിനിമയാണ് ഫാന്‍സി ഡ്രസ്. കോമഡിക്ക് പ്രധാന്യമുള്ള ഹ്യൂമര്‍ ത്രില്ലറുമായാണ് ഇത്തവണത്തെ വരവെന്ന് നേരത്തെ പക്രു പറഞ്ഞിരുന്നു.

8 വര്‍ഷം മുന്‍പ് സിനിമയുടെ കഥ കേട്ടിരുന്നുവെന്നും നിര്‍മ്മാതാവായി ആരേയും കിട്ടാതെ വന്നപ്പോള്‍ ആ ദൗത്യവും ഏറ്റെടുക്കുകയായിരുന്നുവെന്നും നേരത്തെ പക്രു പറഞ്ഞിരുന്നു. ഫാന്‍സി സ്റ്റോറി ഓഫ് മാം ആമന്‍ഡ് സണ്‍ എന്ന ടാഗ് ലൈനുമായാണ് സിനിമയെത്തുന്നത്. രഞ്ജിത്ത് സ്‌കറിയയാണ് ചിത്രമൊരുക്കുന്നത്. മമ്മൂട്ടിയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications











