മമ്മൂട്ടി മുന്നേറ്റം തുടങ്ങിയത് 2004ല്‍
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൂപ്പര്‍താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യുന്നത് മമ്മൂട്ടിയാണ്. നീണ്ട ഇടവേളകളെടുക്കാതെ സിനിമകള്‍ ചെയ്യുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന പ്രത്യേക ശ്രദ്ധ തന്നെയാണ് അദ്ദേഹത്തെ സിനിമകളുടെ എണ്ണത്തില്‍ മുന്നിലെത്തിക്കുന്നത്.
2003ല്‍ വെറും രണ്ടു ചിത്രങ്ങള്‍ മാത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞ മമ്മൂട്ടി അടുത്ത വര്‍ഷങ്ങളില്‍ അതിശയകരമായ തിരിച്ചുവരവാണ് നടത്തിയത്. 2004ല്‍ മമ്മൂട്ടിയുടേതായി റിലീസ് ചെയ്തത് ആറ് ചിത്രങ്ങളാണ്. ഇവയില്‍ രണ്ടും സൂപ്പര്‍ഹിറ്റുകളായിരുന്നു. ആ വര്‍ഷം റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങള്‍ അഞ്ചാണ്. ആറ് ചിത്രങ്ങളുമായി ദിലീപ് മമ്മൂട്ടിക്കൊപ്പം നിന്നു.
2005ലും മമ്മൂട്ടി തന്നെ ചിത്രങ്ങളുടെ എണ്ണത്തില്‍ മുന്നിലലെത്തി. ആറ് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയത്. ഇവയില്‍ രണ്ടെണ്ണം സൂപ്പര്‍ഹിറ്റുകള്‍. മോഹന്‍ലാലിന് അഞ്ച് ചിത്രങ്ങളാണ് 2005ല്‍ ഉണ്ടായിരുന്നത്. ഇവയില്‍ രണ്ട് ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായി. ദിലീപിന് 2005ല്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമേ റിലീസ് ചെയ്യാനായുള്ളൂ.
2006ല്‍ മമ്മൂട്ടിക്ക് ചിത്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. ഏഴ് മമ്മൂട്ടി ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. അതേ സമയം അവയില്‍ ഒരു ചിത്രം മാത്രമേ സൂപ്പര്‍ഹിറ്റായുള്ളൂ. മോഹന്‍ലാലിന്റേതായി റിലീസ് ചെയ്തത് ആറ് ചിത്രങ്ങളാണ്. അവയില്‍ രണ്ടെണ്ണം സൂപ്പര്‍ഹിറ്റുകളായി. കഴിഞ്ഞ വര്‍ഷം ദിലീപിന് അഞ്ച് ചിത്രങ്ങളാണുണ്ടായിരുന്നത്.
അടുത്ത പേജുകള്‍-


Click it and Unblock the Notifications