ഈ വര്‍ഷവും മമ്മൂട്ടി തന്നെ മുന്നില്‍
ഈ വര്‍ഷവും ചിത്രങ്ങളുടെ എണ്ണത്തില്‍ മമ്മൂട്ടി തന്നെയായിരിക്കും മുന്നില്‍. മമ്മൂട്ടിയുടേതായി കഴിഞ്ഞ ജനവരി മുതല്‍ ഇതുവരെ റിലീസ് ചെയ്തത് അഞ്ച് ചിത്രങ്ങളാണ്- മായാവി, കയ്യൊപ്പ്, ബിഗ് ബി, മിഷന്‍ 90 ഡേയ്സ്, ഒരേ കടല്‍. ഇനിയും മൂന്ന് മമ്മൂട്ടി ചിത്രങ്ങള്‍ കൂടി ഈ വര്‍ഷം റിലീസ് ചെയ്യും.
മമ്മൂട്ടിയുടെ റംസാന്‍ ചിത്രമായ നസ്രാണി റിലീസ് ചെയ്യുന്നത് ഒക്ടോബര്‍ 12നാണ്. നവംബര്‍ 29ന് രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം രൗദ്രം തിയേറ്ററുകളിലെത്തും. ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രം കഥ പറയുമ്പോള്‍ ആണ്. നവാഗതനായ മോഹന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ശ്രീനിവാസനാണ്.
ഈ മൂന്ന് ചിത്രങ്ങള്‍ കൂടി റിലീസ് ചെയ്യുന്നതോടെ 2007ലെ മമ്മൂട്ടി ചിത്രങ്ങളുടെ എണ്ണം എട്ടാവും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു ചിത്രം കൂടുതല്‍. 2004ലും 2005ലും ആറ് ചിത്രങ്ങള്‍ വീതം പുറത്തിറക്കിയ മമ്മൂട്ടി 2006ല്‍ ചിത്രങ്ങളുടെ എണ്ണം ഏഴാക്കി. 2007ല്‍ അത് എട്ടാവും.
2003ല്‍ രണ്ട് ചിത്രങ്ങള്‍ മാത്രം പുറത്തിറക്കാന്‍ കഴിഞ്ഞ മമ്മൂട്ടിയാണ് 2007ലെത്തുമ്പോള്‍ എട്ട് ചിത്രങ്ങളുമായി താരനിരയില്‍ തിളങ്ങിനില്‍ക്കുന്നത്. വന്ദേമാതരം, റിക്ഷക്കാരന്‍ എന്നീ മമ്മൂട്ടി ചിത്രങ്ങളുടെ ഷൂട്ടിംഗ് കൂടി ഈ വര്‍ഷം പൂര്‍ത്തിയാക്കും. 2008 ജനവരിയിലാണ് റിക്ഷക്കാരന്‍ റിലീസ് ചെയ്യുന്നത്.
അടുത്ത പേജുകള്‍-
മുന്‍ പേജ്-


Click it and Unblock the Notifications