ലാലും ദിലീപും പിന്നില്‍ തന്നെ
ഛോട്ടാ മുംബൈ, ഹലോ, അലിഭായി ഇതുവരെ മോഹന്‍ലാലിന്റേതായി പുറത്തിറങ്ങിയ ഈ വര്‍ഷത്തെ മലയാള ചിത്രങ്ങള്‍. മോഹന്‍ലാലിന്റെ ആഗ് എന്ന ഹിന്ദി ചിത്രവും ഈ വര്‍ഷം പുറത്തിറങ്ങി.
പരദേശിയാണ് മോഹന്‍ലാലിന്റെ റംസാന്‍ ചിത്രം. ഒക്ടോബര്‍ 11ന് പരദേശി തിയേറ്ററുകളിലെത്തും. ചിത്രീകരണം പൂര്‍ത്തിയാക്കിയ രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രം റോക്ക് എന്‍ റോളും ഈ വര്‍ഷം പുറത്തിറങ്ങും. ആകാശഗോപുരം ആണ് മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ചിത്രം.
ഈ ചിത്രങ്ങള്‍ കൂടി പുറത്തിറങ്ങുന്നതോടെ മോഹന്‍ലാലിന് ഹിന്ദി ചിത്രം ആഗ് ഉള്‍പ്പെടെ ഏഴ് ചിത്രങ്ങളാവും ഈ വര്‍ഷമുണ്ടാവുക. ചിത്രങ്ങളുടെ എണ്ണത്തില്‍ മോഹന്‍ലാല്‍ ഈ വര്‍ഷവും മമ്മൂട്ടിക്ക് പിന്നില്‍ തന്നെ.
ദിലീപിന്റേതായി ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയത് നാല് ചിത്രങ്ങളാണ്- ഇന്‍സ്പെക്ടര്‍ ഗരുഡ്, സ്പീഡ് ട്രാക്ക്, വിനോദയാത്ര, ജൂലൈ ആറ്. ജൂലൈ അഞ്ചിന് പുറത്തിറങ്ങിയ ജൂലൈ ആറിനു ശേഷം നാല് മാസത്തെ ഇടവേളക്കു ശേഷമാണ് അടുത്ത ദിലീപ് ചിത്രം പുറത്തിറങ്ങുന്നത്. നവംബര്‍ എട്ടിന് ദീപാവലി ദിനത്തില്‍ ദിലീപ് നായകനായ കല്‍ക്കത്താ ന്യൂസ് റിലീസ് ചെയ്യും.
റോമിയോ ആണ് ഈ വര്‍ഷത്തെ ദിലീപിന്റെ ക്രിസ്മസ് ചിത്രം. മൊത്തം ആറ് ചിത്രങ്ങളാവും ഈ വര്‍ഷം ദിലീപിനുണ്ടാവുക. മലയാള ചിത്രങ്ങളുടെ റിലീസുകളില്‍ മോഹന്‍ലാലിന് ഒപ്പമെത്തുമെന്നതും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചിത്രങ്ങളുണ്ടെന്നതും ദിലീപ് നേട്ടങ്ങളായി പറയാം.
അടുത്ത പേജ് -
മുന്‍ പേജുകള്‍ -


Click it and Unblock the Notifications