twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹിറ്റുകളില്‍ ആര് മുന്നിലെത്തും?

    By Super
    |

    ചിത്രങ്ങളുടെ എണ്ണത്തില്‍ മമ്മൂട്ടിയാണ് മുന്നിലെങ്കിലും ഹിറ്റുകളുടെ എണ്ണത്തിലും അദ്ദേഹത്തിന് മുന്നിലെത്താനാവുമോയെന്നത് ഇനി റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു. ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്ത അഞ്ച് മമ്മൂട്ടി ചിത്രങ്ങളില്‍ ഒരു ചിത്രം മാത്രമാണ് സൂപ്പര്‍ഹിറ്റായത്- മായാവി.

    അതേ സമയം റിലീസ് ചെയ്ത മൂന്ന് മലയാള ചിത്രങ്ങളില്‍ രണ്ടും സൂപ്പര്‍ഹിറ്റാക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞു. ദിലീപിനും ഇതുവരെ ഒരു സൂപ്പര്‍ഹിറ്റ് ക്രെഡിറ്റിലുണ്ട്- വിനോദയാത്ര.

    ജോഷിയുടെ നസ്രാണിയിലും രഞ്ജി പണിക്കരുടെ രൗദ്രത്തിലും മമ്മൂട്ടിക്ക് ഏറെ പ്രതീക്ഷകളുണ്ട്. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം വന്‍പരാജയമായെങ്കിലും കഥ പറയുമ്പോള്‍ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ശ്രീനിയുമായി ഒന്നിക്കുമ്പോള്‍ മമ്മൂട്ടി ഒരു വിജയമാണ് പ്രതീക്ഷിക്കുന്നത്.

    അതേ സമയം ഇനി റിലീസ് ചെയ്യാനിരിക്കുന്ന മൂന്ന് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ രണ്ടും വലിയ ബോക്സോഫീസ് നേട്ടം കൊയ്യാനിടയില്ല. പരദേശി, ആകാശഗോപുരം എന്നീ ആര്‍ട്ട് ചിത്രങ്ങള്‍ വാണിജ്യപരമായ വിജയം ലക്ഷ്യമാക്കി നിര്‍മിച്ചവയല്ല. ര‍ഞ്ജിത്തിന്റെ റോക്ക് എന്‍ റോള്‍ മാത്രമാണ് മോഹന്‍ലാലിന് വാണിജ്യവിജയം പ്രതീക്ഷിക്കാവുന്ന ചിത്രം.

    ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസ് കലാപരമായും വാണിജ്യപരമായും അംഗീകാരം നേടുമെന്ന പ്രതീക്ഷയിലാണ് ദിലീപ്. രാജസേനന്‍ സംവിധാനം ചെയ്യുന്ന റോമിയോ എന്ന കോമഡി ചിത്രത്തിലും ദിലീപിന് ഏറെ പ്രതീക്ഷകളുണ്ട്.

    രണ്ട് സൂപ്പര്‍ഹിറ്റുകളുമായി താരമൂല്യത്തില്‍ മോഹന്‍ലാല്‍ മുന്നില്‍ നില്‍ക്കുന്നുവെങ്കിലും വര്‍ഷാന്ത്യ കണക്കെടുപ്പില്‍ ആ നേട്ടം നിലനിര്‍ത്താന്‍ മോഹന്‍ലാലിനാവുമോ? അതോ ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാനറിസങ്ങളുമായി പ്രത്യക്ഷപ്പെടുന്ന തട്ടുപൊളിപ്പന്‍ ചിത്രങ്ങളിലൂടെ മമ്മൂട്ടി ലാലിനെ ഓവര്‍ടേക്ക് ചെയ്യുമോ? ഈ വര്‍ഷത്തെ സൂപ്പര്‍താര മത്സരത്തിന്റെ വാശിയേറിയ അടുത്ത ഘട്ടം ഒരു ബ്രേക്കിനു ശേഷം പുനരാംരംഭിക്കുകയാണ്.

    Read more about: mammootty mohanlal dileep films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X