മമ്മൂട്ടിയുടെ വേദന അതോര്‍ത്താണ്! എന്തെഴുതിയാലും നഷ്ടം വിവരിക്കാനാവില്ലെന്ന് താരം! കുറിപ്പ് കാണൂ!
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ അംബരീഷിനെ അവസാനമായി കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമുള്ള ശ്രമത്തിലാണ് സഹതാരങ്ങളും ആരാധകരും. ബെംഗലുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് അദ്ദേഹം യാത്രയായത്. മുന്‍നിര താരങ്ങളുള്‍പ്പടെ നിരവധി പേര്‍ താരത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. സുമലതയേയും മകനേയും ആശ്വസിപ്പിച്ച് മലയാള താരങ്ങളും രംഗത്തെത്തിയിരുന്നു. ഫേസബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ താരത്തെ അനുസ്മരിച്ചത്. സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നും സുമലതയുടെയും കുടുംബത്തിന്റെയും വേദനയില്‍ പങ്കുചേരുന്നുവെന്നുമായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്.
പറയാന്‍ വാക്കുകളില്ലാതെയാണ് താനെന്നും പ്രിയപ്പെട്ട ബോസിന് എങ്ങനെ യാത്രയയപ്പ് നല്‍കുമെന്നറിയില്ലെന്നുമാണ് മമ്മൂട്ടി കുറിച്ചിട്ടുള്ളത്. മദ്രാസ് ദിനങ്ങളില്‍ തനിക്ക് കിട്ടിയ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാളായിരുന്നു നിങ്ങളെന്നാണ് മമ്മൂട്ടി കുറിച്ചിട്ടുള്ളത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ നമ്മുടെ സൗഹൃദം വളര്‍ന്നുവെന്നും എന്നും ആ ബന്ധം കാത്ത് സൂക്ഷിക്കാനായി നമുക്ക് കഴിഞ്ഞിരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് താരത്തിന്റെ പോസ്റ്റ്.

ന്യൂഡല്‍ഹി എന്ന തന്റെ സിനിമ കന്നഡയില്‍ ഒരുക്കിയപ്പോള്‍ അതിലെ കേന്ദ്ര കഥാപാത്രമായി നിങ്ങളെത്തിയപ്പോള്‍ ഏറ്റവും കുടുതല്‍ സന്തോഷിച്ചത് താനായിരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. ഞാനിപ്പോള്‍ എന്തെഴുതിയാലും എന്റെ നഷ്ടം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ലെന്നും താരം കുറിച്ചിട്ടുണ്ട്. നിങ്ങളെ ഞാന്‍ മിസ്സ് ചെയ്യും, പിന്നെ ബോസെന്നുള്ള ആ വിളിയുമെന്നും താരം കുറിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications











