മമ്മൂട്ടിയുടെ ഓര്‍മയില്‍ മാത്രം എന്നും കൊച്ചിന്‍ ഹനീഫ

By Aswathi

മലയാള സിനിമാ ലോകം പോലും മറുന്നു, ഇന്ന് ഫെബ്രുവരി രണ്ടിന്, മലയാള സിനിമയ്ക്ക് ഒരു മാണിക്യ കല്ല് നഷ്ടപ്പെട്ട ദിവസമാണ്. പക്ഷെ മമ്മൂട്ടി മാത്രം അതോര്‍ത്തു. അതെ, മലയാളിയുടെ ഓര്‍മയില്‍ എന്നും ഒരു ചിരിച്ചമുഖവുമയായി എത്തുന്ന കൊച്ചിന്‍ ഹനീഫയുടെ ഓര്‍മ ദിവസമാണിന്ന്. ആരും ഒന്നും പറഞ്ഞുകേട്ടില്ല. പക്ഷെ മമ്മൂട്ടിമാത്രം കൊച്ചിന്‍ ഹനീഫയുടെ ഒരു ഫോട്ടോയ്‌ക്കൊപ്പം ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി 'ഓര്‍മയില്‍ എന്നും'

വില്ലനായി മലയാള സിനിമയിലെത്തി, നമ്മെ കുടുകുടാ ചിരിപ്പിച്ച് പെട്ടെന്നൊരു ദിവസം കൊച്ചിന്‍ ഹനീഫ വിടപറഞ്ഞു പോകുകയായിരുന്നു. അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ മലയാളികളില്‍ ഒരു ചിരിയായി കൊച്ചിന്‍ ഹനീഫ എന്ന കലാകാരന്‍ ഇന്നും ജീവിക്കുന്നു. ഫെബ്രുവരി രണ്ടിന് കൊച്ചിന്‍ ഹനീഫ മലയാളികളെ വിട്ടകന്നിട്ട് അഞ്ചാണ്ട് തികയുന്നു.

cochin-haneefa-mammootty

2010 ഫെബ്രുവരി രണ്ടിന് വൈകിട്ട് ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ വച്ച് കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിന്‍ ഹനീഫ അന്തരിച്ചു. അന്നും ഇന്നും അദ്ദേഹത്തിന് പകരം വയ്ക്കന്‍ മറ്റൊരാള്‍ എത്തിയിട്ടില്ല. നിഷ്‌കളങ്ക ഹാസ്യമായിരുന്നു കൊച്ചിന്‍ ഹനീഫയുടെ മുഖമുദ്ര. വില്ലന്‍ വേഷങ്ങളില്‍ നിന്ന് പിന്നീട് സംവിധാനത്തിലേക്കും തിരക്കഥയെഴുത്തിലേക്കും തിരിഞ്ഞെങ്കിലും എന്നും മലയാളികളെ ചിരിപ്പിച്ച നടനായാണ് ഹനീഫ അറിയപ്പെടുന്നത്.

വാത്സല്യം പോലൊരു മെഗാ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് കൊച്ചിന്‍ ഹനീഫ എന്ന് എത്രപേര്‍ക്ക് അറിയാം. കുടുംബ പ്രേക്ഷകരുടെ ഉള്ളറിഞ്ഞാണ് അദ്ദേഹം തന്റെ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട് തുടങ്ങിയ ചിത്രങ്ങള്‍ അതിന് ഉദാഹരണമാണ്. മലയാളത്തിന് പുറമെ ഒരു പിടി നല്ല തമിഴ് ചിത്രങ്ങളുടെയും ഭാഗമാകാന്‍ ഹനീഫയ്ക്ക് സാധിച്ചു.

cochin-haneefa

താരമായിരിക്കുമ്പോള്‍ മാത്രമാണ് സിനിമാക്കാര്‍ താരം. അല്ലാത്തപ്പോള്‍ അവരെ ആര്‍ക്കും വേണ്ടിവരാറില്ല. ഓര്‍മയും കാണില്ല. സിനിമാക്കാരുടെ കാര്യത്തില്‍ ഇത് പുതുമയുള്ളതൊന്നും അല്ലെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. എന്നാലും കൊച്ചിന്‍ ഹനീഫയെ പോലെ സിനിമയ്ക്ക് വേണ്ടി ജീവിതം തന്നെ മാറ്റിവെച്ച ഒരാളുടെ ഓര്‍മ ദിവസം സിനിമാക്കാര്‍ മറക്കുന്നു എന്നതില്‍ ചെറുതല്ലാത്ത ഒരു അരുതായ്കയുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X