ഇരുവറിലെ ആ വേഷം! അതോര്‍ത്താണ് ഇപ്പോള്‍ സങ്കടം, കലൈഞ്ജറെ അനുസ്മരിച്ച് മമ്മൂട്ടി!

Recommended Video

കലൈഞ്ജറെ അനുസ്മരിച്ച് മമ്മൂട്ടി | filmibeat Malayalam

തമിഴകത്തിന്റെ സ്വന്തം നേതാവ് കലൈഞ്ജര്‍ കരുണാനിധി കേവലമൊരു രാഷ്ട്രീയ പ്രതിനിധിയോ മുഖ്യമന്ത്രിയോ മാത്രമായിരുന്നില്ല. രാഷ്ട്രീയത്തിന് പുറമെ സിനിമ, നാടകം, കവിത, പ്രസംഗം, പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സിനിമാലോകത്തെ മുന്‍നിര താരങ്ങളും സംവിധായകരുമുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുള്ളത്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ജയറാം, നിവിന്‍ പോളി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ കുറിപ്പുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു.

മണിരത്‌നം സംവിധാനം ചെയ്ത ഇരുവറില്‍ കലൈഞ്ജറായി അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്നും അന്നത് സ്വീകരിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ചോര്‍ത്ത് ഇപ്പോഴും സങ്കടമുണ്ടെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് അതാണ്. അദ്ദേഹവുമായി നടത്തിയ ഓരോ കൂടിക്കാഴ്ചയിലും സിനിമ, രാഷ്ട്രീയ, സാഹിത്യ വിഷയങ്ങള്‍ കടന്നുവരുമായിരുന്നു. ആ നഷ്ടത്തില്‍ താന്‍ തീവ്രമായി ദു:ഖിക്കുന്നുവെന്നും മമ്മൂട്ടി കുറിച്ചിട്ടുണ്ട്.

Mammootty

മണിരത്‌നം ചെയ്ത സിനിമകളില്‍ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായിരുന്നു ഇരുവര്‍. കരുണാനിധി- എംജി ആര്‍ എന്നിവരുടെ സൗഹൃദത്തെക്കുറിച്ചും രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുമായിരുന്നു ഈ ചിത്രം. ഈ ചിത്രത്തില്‍ അഭിനയിക്കാനായി മമ്മൂട്ടിക്ക് അവസരം ലഭിച്ചിരുന്നു. കലൈഞ്ജറുടെ വേഷമായിരുന്നു അദ്ദേഹത്തിനായി മാറ്റി വെച്ചത്. എന്നാല്‍ അന്നദ്ദേഹത്തിന് അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. പകരം പ്രകാശ് രാജായിരുന്നു ആ വേഷത്തില്‍ എത്തിയത്. അതാവട്ടെ അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി മാറുകയും ചെയ്തു. പ്രകാശ് രാജ് കരുണാനിധിയായി എത്തിയപ്പോള്‍ മോഹന്‍ലാല്‍ എംജി ആറിനെയായിരുന്നു പ്രതിനിധീകരിച്ചത്. ഈ സിനിമയെക്കുറിച്ചാണ് മമ്മൂട്ടി കുറിച്ചിട്ടുള്ളത്. മെഗാസ്റ്റാറിന്റെ കുറിപ്പ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X