»   » മമ്മൂട്ടിയുടെ പിന്നാലെ പോയി സമയം കളയാനില്ല, പഞ്ചാഗ്നി മോഹന്‍ലാലിന് കൊടുത്തു!!

മമ്മൂട്ടിയുടെ പിന്നാലെ പോയി സമയം കളയാനില്ല, പഞ്ചാഗ്നി മോഹന്‍ലാലിന് കൊടുത്തു!!

Posted By: Rohini
Subscribe to Filmibeat Malayalam

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് പഞ്ചാഗ്നി. നക്‌സല്‍ പ്രവര്‍ത്തകയായ ഇന്ദിരയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.

മലയാളത്തിലെത്തി പരാജയപ്പെട്ട ബോളിവുഡ് നായികമാര്‍, ഇവരുടെ ശനിദശ മമ്മൂട്ടിയോ?

എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥത്തില്‍ മോഹന്‍ലാലിന് വേണ്ടി കരുതിയതായിരുന്നില്ല. മമ്മൂട്ടിയായിരുന്നു അണിയറപ്രവര്‍ത്തകരുടെ മനസ്സില്‍. പിന്നെന്തുകൊണ്ട് മെഗാസ്റ്റാര്‍ പഞ്ചാഗ്നിയില്‍ നിന്നും ഒഴിവായി എന്നറിയേണ്ടേ... തുടര്‍ന്ന് വായിക്കൂ..

പഞ്ചാഗ്നിയുടെ തുടക്കം

ഭരതന്‍ - ജോണ്‍ പോള്‍ - മമ്മൂട്ടി കൂട്ട് കെട്ടില്‍ പിറന്ന കാതോട് കാതോരം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളാണ് ഭാവചിത്ര ജയകുമാര്‍. കാതോട് കാതോരത്തിനു ശേഷമായിരുന്നു എം ടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരനെ സംവിധായകനാക്കി പഞ്ചാഗ്നി എന്ന ചിത്രത്തിന് ജയകുമാര്‍ തുടക്കം കുറിച്ചത്.

മമ്മൂട്ടി മതിയെന്ന് തീരുമാനിച്ചു

നക്‌സല്‍ പ്രവര്‍ത്തക ഇന്ദിരയുടെ ജിവിതത്തിലേക്ക് കടന്നു വരുന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍ റഷീദിനെ മമ്മൂട്ടി ചെയ്താല്‍ ഉഗ്രനാവുമെന്ന് ജയകുമാര്‍ ഹരിഹരനോട് പറഞ്ഞു. നിര്‍മ്മാതാവിന്റെ സെലക്ഷനില്‍ ഹരിഹരന് മറിച്ചൊരു അഭിപ്രായമില്ലായിരുന്നു.

മമ്മൂട്ടിയുടെ തിരക്ക്

ഇതിനിടയിലാണ്, സിനിമാ രംഗത്തുള്ള പലരും ജയകുമാറിനോട് മമ്മൂട്ടിയുടെ തിരക്കിനെ കുറിച്ച് സൂചിപ്പിച്ചത്. 1986ല്‍ മമ്മൂട്ടി നാല്‍പ്പതോളം ചിത്രങ്ങളിലേക്ക് കരാര്‍ ചെയ്യപ്പെട്ടിരുന്നു. (മമ്മൂട്ടിയുടെ 35 ചിത്രങ്ങള്‍ റിലീസ് ചെയ്തു)

സമയമില്ല, മോഹന്‍ലാല്‍ ഓകെ

സംഗതി സ്ഥിതീകരിച്ച ഹരിഹരനും ജയകുമാറും മമ്മൂട്ടിയുടെ പിന്നാലെ പോയി സമയം കളയണ്ട എന്ന് നിശ്ചയിച്ചു. എം ടി യുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന പഞ്ചാഗ്നി എന്ന ചിത്രത്തിലെ റഷീദാവാന്‍ മോഹന്‍ലാലിന് നൂറ് വട്ടം സമ്മതമായിരുന്നു.

English summary
Mammootty replaced by Mohanlal for Panchagni

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam