മോഹന്‍ലിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഇനി മമ്മൂട്ടിക്ക്, ലാല്‍ വൈസ് പ്രസിഡന്റ്

By Aswini

സിനിമാ താരസംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടി ചുമതലയേറ്റു. ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാല്‍ വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്ത് തന്നെ തുടരും.

സെക്രട്ടറി ഇടവേള ബാബു, ട്രഷറര്‍ ദിലീപ്, എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായി ആസിഫ് അലി, കുക്കു പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, മണിയന്‍പിള്ള രാജു, മുകേഷ്, നെടുമുടി വേണു, നിവിന്‍ പോളി, പൃഥ്വിരാജ്, രമ്യ നമ്പീശന്‍, സിദ്ദിഖ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

സിനിമയില്‍ അവസരം കുറവുള്ള അംഗങ്ങളെ സഹായിക്കാന്‍ ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മിക്കാനും കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം തീരുമാനിച്ചു. ഏത് ചാനലിലാണ് സീരിയല്‍ വരുക എന്നതടക്കമുള്ള തീരുമാനം ഉടനുണ്ടാവുമെന്ന് പ്രസിഡന്റ് ഇന്നസെന്റ് എംപി പറഞ്ഞു.

അവശത അനുഭവിക്കുന്ന താരങ്ങളേയും സാങ്കേതികവിദഗ്ധരേയും സഹായിക്കാന്‍ മാക്ടയുമായി ചേര്‍ന്ന് സ്‌റ്റേജ് ഷോകള്‍ നടത്താനും ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാനും അമ്മ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

സൂപ്പര്‍സ്റ്റാര്‍സ് ഉള്‍പ്പടെ മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും വാര്‍ഷിക യോഗത്തില്‍ പങ്കെടുത്തു. സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. യോഗത്തിലെത്തിയ താരങ്ങളുടെ സെല്‍ഫി ക്ലിക്കുകള്‍ താഴെ കൊടുക്കുന്നു.

പുതിയ ഭാരവാഹികള്‍

മോഹന്‍ലിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഇനി മമ്മൂട്ടിക്ക്, ലാല്‍ വൈസ് പ്രസിഡന്റ്

ഇതാണ് അമ്മയുടെ പുതിയ ഭാരവാഹികള്‍. ഇന്നസെന്റ് പ്രസിഡന്റ്, മോഹന്‍ലാല്‍ വൈസ് പ്രസിഡന്റ്, ഇടവേള ബാബു സെക്രട്ടറി. മമ്മൂട്ടി ജനറല്‍ സെക്രട്ടറി. ട്രഷറര്‍ ദിലീപ്, എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായി ആസിഫ് അലി, കുക്കു പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, മണിയന്‍പിള്ള രാജു, മുകേഷ്, നെടുമുടി വേണു, നിവിന്‍ പോളി, പൃഥ്വിരാജ്, രമ്യ നമ്പീശന്‍, സിദ്ദിഖ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

സിദ്ദിഖിന്റെ സെല്‍ഫി

മോഹന്‍ലിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഇനി മമ്മൂട്ടിക്ക്, ലാല്‍ വൈസ് പ്രസിഡന്റ്

സിദ്ദിഖ് ഒരു സെല്‍ഫി എടുക്കാനുള്ള ശ്രമത്തിലാണ്. ദിലീപ്, മമ്മൂട്ടി ഇന്നസെന്റ്, മനോജ് കെ ജയന്‍, ജയറാം, കലാഭവന്‍ മണി, കുന്ദറ ജോണി തുടങ്ങിയവരെ ചിത്രത്തില്‍ കാണാം

സ്വപ്‌നക്കൂട്

മോഹന്‍ലിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഇനി മമ്മൂട്ടിക്ക്, ലാല്‍ വൈസ് പ്രസിഡന്റ്

സ്വപ്‌നക്കൂട് എന്ന ക്യാപഷനോടെ ജയസൂര്യ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിയ സെല്‍ഫിയാണത്, കുഞ്ഞൂഞ്ഞൂം, ആര്‍ത്തിമൂര്‍ത്തിയും ദീപുവുമുണ്ടല്ലോ

സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ജയസൂര്യ

മോഹന്‍ലിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഇനി മമ്മൂട്ടിക്ക്, ലാല്‍ വൈസ് പ്രസിഡന്റ്

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പമുള്ള ജയസൂര്യയുടെ സെല്‍ഫി. മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോയ്ക്ക് നടനപുസ്തകം എന്നും മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് യുവതാരം എന്നുമാണ് ജയന്‍ ക്യാപ്ഷന്‍ നല്‍കിയത്

അജു സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം

മോഹന്‍ലിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഇനി മമ്മൂട്ടിക്ക്, ലാല്‍ വൈസ് പ്രസിഡന്റ്

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പമുള്ള അജു വര്‍ഗീസിന്റെ സെല്‍ഫി

ക്ലാസ്‌മേറ്റ്‌സ്

മോഹന്‍ലിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഇനി മമ്മൂട്ടിക്ക്, ലാല്‍ വൈസ് പ്രസിഡന്റ്

ക്ലാസ്‌മേറ്റ്‌സ് എന്ന ക്യാപഷനോടെ ജയസൂര്യയും ഇന്ദ്രജിത്തും തങ്ങളുടെ ഫേസ്ബുക്കില്‍ പോസ്റ്റിയ ചിത്രം

ദതെന്താണ് ദിലീപേ

മോഹന്‍ലിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഇനി മമ്മൂട്ടിക്ക്, ലാല്‍ വൈസ് പ്രസിഡന്റ്

ദിലീപ് പതിവുപോലെ എന്തോ കോമഡി പറഞ്ഞു. പൃഥ്വിയും നിവിനും അത് കേട്ട് ചിരിക്കുകയാണ്. അരികില്‍ ഇടവേള ബാബുവും ഉണ്ട്. ദിലീപും പൃഥ്വിയും ശത്രുക്കളാണെന്ന് പറഞ്ഞു നടക്കുന്നവര്‍ കണ്ണുമിഴിച്ചു നോക്കുക

മലയാളം യൂത്ത് സ്റ്റാര്‍സ്

മോഹന്‍ലിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഇനി മമ്മൂട്ടിക്ക്, ലാല്‍ വൈസ് പ്രസിഡന്റ്

നിവിന്‍ പോളി, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, നരേന്‍ എണ്ണം തികഞ്ഞില്ലെങ്കിലും മലയാളത്തിലെ ഇപ്പോഴുള്ള പ്രമുഖ യുവസൂപ്പര്‍സ്റ്റാറുകളില്‍ ചിലരുണ്ട് ഈ ചിത്രത്തില്‍. ദുല്‍ഖറും ഫഹദും യോഗത്തില്‍ എത്തിയില്ലെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന

ഓള്‍ഡും ഗോള്‍ഡും

മോഹന്‍ലിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഇനി മമ്മൂട്ടിക്ക്, ലാല്‍ വൈസ് പ്രസിഡന്റ്

കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പോളി, അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, വിജയ് ബാബു, വിനു മോഹന്‍, സൈജു കുറുപ്പ് തുടങ്ങിയവര്‍ക്കൊപ്പം കുറച്ച് പഴയ ആള്‍ക്കാരുമുണ്ട്.

അനൂപ് മേനോന്റെ സെല്‍ഫി

മോഹന്‍ലിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഇനി മമ്മൂട്ടിക്ക്, ലാല്‍ വൈസ് പ്രസിഡന്റ്

ജോജു ജോര്‍ജ്, സൈജു കുറുപ്പ്, ചെമ്പന്‍ വിനോദ് ജോസ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പം അനൂപ് മേനോന്റെ സെല്‍ഫി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X