ഇനീപ്പ നമ്മള് നില്‍ക്കണോ പോണോ; ഷറഫുദ്ദീന്റെ കമന്റിന് മമ്മൂക്കയുടെ മറുപടി വൈറല്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി വന്ന പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നങ്കം തരംഗമായി മാറിയിരുന്നു. വീട്ടില്‍ നിന്നുളള വര്‍ക്കൗട്ടിനിടെ എടുത്ത ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചത്. പുതിയ ലുക്കിലുളള ചിത്രങ്ങള്‍ക്കൊപ്പം മമ്മൂക്ക കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി മാറിയിരുന്നു. വര്‍ക്ക് ഫ്രം ഹോം ആണെന്നും ഇപ്പോള്‍ പണി ഇല്ലാത്ത കാരണം വര്‍ക്കൗട്ട് ഒരു പണിയായി ചെയ്യുന്നു എന്ന ക്യാപ്ഷനായിരുന്നു മമ്മൂക്ക നല്‍കിയിരുന്നത്.
പിന്നാലെ മമ്മൂക്കയുടെ ചിത്രങ്ങള്‍ സിനിമാ പ്രവര്‍ത്തകരും ആരാധകരും ഒന്നടങ്കം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മലയാളി താരങ്ങളെല്ലാം തന്നെ മമ്മൂക്കയുടെ പോസ്റ്റിന് താഴെ വ്യത്യസ്തമായ കമന്റുകളുമായാണ് എത്തിയിരുന്നത്. കൂട്ടത്തില്‍ നടന്‍ ഷറഫുദ്ദീന്‍ കുറിച്ച കമന്റും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ഇനീപ്പ നമ്മള് നില്‍ക്കണോ പോകണോ എന്ന രസകരമായ കമന്റാണ് ഷറഫുദ്ദീന്‍ ചിത്രത്തിന് താഴെ കുറിച്ചത്. ഇതിന് മറുപടിയായി ചിരിക്കുന്ന ഒരു ഇമോജിയാണ് മമ്മൂക്ക കുറിച്ചത്. സാധാരണ കമന്റുകള്‍ക്കൊന്നും അധികം മറുപടി നല്‍കാത്ത മെഗാസ്റ്റാര്‍ ഇത്തവണ മിക്ക താരങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ്. അതേസമയം സെല്‍ഫി ചിത്രങ്ങളില്‍ മമ്മൂക്കയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

68 വയസ് പിന്നിട്ടിട്ടും ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നടനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഷറഫുദ്ദീന് പുറമെ സിദ്ധിഖ്, അന്‍സണ്‍ പോള്‍, ജയസൂര്യ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, അനു സിത്താര, രജിഷ വിജയന്‍, പാര്‍വതി നായര്‍, പ്രജേഷ് സെന്‍, റിമി ടോമി തുടങ്ങിയ താരങ്ങളും കമന്റുകളുമായി എത്തിയിരുന്നു.

അതേസമയം ലോക്ഡൗണ്‍ കാലത്ത് വിശേഷങ്ങള്‍ പങ്കുവെച്ച് മമ്മൂക്ക മുന്‍പും എത്തിയിരുന്നു. കോവിഡ് വ്യാപനം കൂടിയതിന് പിന്നാലെ മാസങ്ങളായി കൊച്ചിയിലെ വീട്ടിനുളളില്‍ തന്നെയാണ് അദ്ദേഹം. മെഗാസ്റ്റാറിന്റെ എറ്റവും പുതിയ ചിത്രമായ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കാനിരുന്ന വേളയിലാണ് അപ്രതീക്ഷിതമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.

മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ബിലാല്‍. ബിലാലിന് പുറമെ വണ്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളും മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. ഒടിടി റിലീസായി മമ്മൂക്ക ചിത്രങ്ങള്‍
എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ തിയ്യേറ്ററര്‍ റിലീസിനായി ആരാധകര്‍ കാത്തിരിക്കേണ്ടി വരും. അതേസമയം റിലീസ് വൈകിയ ചില ചിത്രങ്ങള്‍ ഒടിടിയിലൂടെ എത്തുന്നുണ്ട്.


Click it and Unblock the Notifications