മാമാങ്കത്തിലെ നായകന്‍ താനല്ലെന്ന് മമ്മൂട്ടി! മെഗാസ്റ്റാറിന്റെ വെളിപ്പെടുത്തല്‍ കാണാം
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഡിസംബര്‍ 12ന് റിലീസ് ചെയ്യുന്ന ചിത്രം നിലവില്‍ അവസാന ഘട്ട തയ്യാറെടുപ്പുകളിലാണുളളത്. അതേസമയം ചിത്രത്തെക്കുറിച്ച് മമ്മൂട്ടി നടത്തിയൊരു വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ചിത്രത്തിലെ നായകന്‍ താനല്ലെന്നും സിനിമയില്‍ ഒരു സഹതാരമാണ് താനെന്നും നടന്‍ പറയുന്നു.

അച്യൂതന്‍ എന്ന് പറയുന്ന ഈ ചെറിയ കുട്ടിയാണ് ഈ സിനിമയിലെ യഥാര്‍ത്ഥ നായകന്‍. ഈ കഥാപാത്രത്തിലൂടെ ആണ് ഈ സിനിമയുടെ കഥ നീങ്ങുന്നത്. ഈ കഥാപാത്രത്തിന് വേണ്ടിയാണ് ഈ കഥ തന്നെ എന്നും മമ്മൂട്ടി പറയുന്നു. താനുള്‍പ്പെടെ ഉളള നടീനടന്മാരുടെ എല്ലാം കഥാപാത്രങ്ങള്‍ അച്യൂതന്‍ അവതരിപ്പിക്കുന്ന ചന്തുണ്ണി എന്ന കഥാപാത്രത്തിന്റെ സപ്പോര്‍ട്ടിങ് ക്യാരക്ടേഴ്‌സ് മാത്രം ആണ്. മമ്മൂക്ക പറഞ്ഞു.
Recommended Video
നമ്മള്‍ സാധാരണയായി വിജയശ്രീ ലാളിതരാവുന്ന ശത്രുക്കളെ കൊന്നൊടുക്കുന്ന നായകന്മാരെ അല്ലെങ്കില്‍ അത്തരത്തില്‍ ഉളള കഥകള്‍ ആണ് കാണാറെങ്കില്‍ ഒരിക്കലും ജയിക്കാന്‍ സാധ്യത ഇല്ലാത്ത യുദ്ധത്തിന് ഇറങ്ങുന്ന അതിധീരന്മാരായ നായകന്മാരാണ് മാമാങ്കത്തില്‍ ഉളളത്. സ്വന്തം നാടിന്റെ സ്വന്തം കുടുംബത്തിന്റെ സ്വന്തം ബന്ധു ജനങ്ങളുടെ ജീവന് വില പറഞ്ഞവരോട് പ്രതികാരം ചെയ്യാന്‍ പോകുന്ന ധീരന്മാരുടെ കഥയാണ് മാമാങ്കം പറയുന്നത് എന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, സുദേവ് നായര്‍, പ്രാചി ടെഹ്ലന്‍, ഇനിയ, കനിഹ, അനു സിത്താര തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


Click it and Unblock the Notifications