275 ദിവസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ ആദ്യം ചെയ്ത കാര്യം, വെളിപ്പെടുത്തി മമ്മൂട്ടി

By Midhun Raj

കോവിഡ് സമയം മാസങ്ങളോളം വീട്ടില്‍ ഇരിക്കേണ്ടി വന്ന താരങ്ങളില്‍ ഒരാളാണ് മമ്മൂട്ടി. ലോക്ഡൗണിന് പിന്നാലെ സിനിമാ ഷൂട്ടിംഗും മറ്റും പുനരാരംഭിച്ചെങ്കിലും 275ദിവസം വീട്ടിലിരുന്ന ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ നിരവധി സിനിമകളുടെ റിലീസും ചിത്രീകരണവുമാണ് കോവിഡ് കാരണം നീണ്ടുപോയത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മെഗാസ്റ്റാറിന്റെ ഒരു സിനിമ അടുത്തിടെ തിയ്യേറ്ററുകളിലേക്ക് എത്തിയത്.

ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് എന്ന ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. റിലീസ് ദിനം മുതല്‍ വലിയ വരവേല്‍പ്പാണ് മമ്മൂട്ടി ചിത്രത്തിന് ലഭിച്ചത്. കോവിഡ് സമയത്ത് തകര്‍ന്നുകിടന്ന സിനിമാ വ്യവസായത്തെ എടുത്തുയര്‍ത്തി തിരിച്ചുകൊണ്ടുവരാന്‍ മമ്മൂട്ടി ചിത്രത്തിന് സാധിച്ചു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ദി പ്രീസ്റ്റ് നേട്ടമുണ്ടാക്കിയിരുന്നു.

മാര്‍ച്ച് 11നാണ് വലിയ റിലീസായി

മാര്‍ച്ച് 11നാണ് വലിയ റിലീസായി മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിലെത്തിയത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍, നിഖില വിമല്‍, ബേബി മോണിക്ക, വെങ്കിടേഷ്, ടിജി രവി ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. ഏറെക്കാലത്തിന് ശേഷം കുടുംബ പ്രേക്ഷകര്‍ ഉള്‍പ്പെടെ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്.

അതേസമയം കോവിഡ് കാലത്ത്

അതേസമയം കോവിഡ് കാലത്ത് 275 ദിവസം വീട്ടിലിരുന്നതിന് ശേഷം പുറത്തിറങ്ങിയ അനുഭവം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പങ്കുവെച്ചിരുന്നു. 275 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ എന്തെങ്കിലും പ്രവൃത്തി ചെയ്യണമെന്നുണ്ടായിരുന്നു എന്നും അതുകൊണ്ട് തന്നെ താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തില്‍ ചെറിയൊരു സവാരി നടത്തി കടയില്‍ നിന്ന് കട്ടന്‍ ചായയും കുടിച്ചാണ് വീട്ടിലേക്ക് മടങ്ങിയതെന്നും മമ്മൂക്ക പറഞ്ഞു.

ആദ്യമായി ചെയ്ത കാര്യം

ആദ്യമായി ചെയ്ത കാര്യം അതായിരുന്നുവെന്നും കോവിഡ് കാലം വ്യത്യസ്തമായൊരു അനുഭവമാണ് തനിക്ക് നല്‍കിയതെന്നും മമ്മൂട്ടി പറഞ്ഞു. ആരെയും നേരില്‍ക്കണ്ട് സംസാരിക്കാന്‍ കഴിയാതെ ഇരിക്കേണ്ടി വരിക എന്നത് വേറൊരുതരം അനുഭവമാണ്. 275 ദിവസം പുറത്തിറങ്ങാതെ താന്‍ വീട്ടില്‍ തന്നെയിരുന്നുവെന്നത് ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ വലിയൊരു അനുഭവമായി തോന്നുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

അതേസമയം ദി പ്രീസ്റ്റിന് പിന്നാലെ

അതേസമയം ദി പ്രീസ്റ്റിന് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. മാസ് ആക്ഷന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മമ്മൂട്ടി മുഖ്യമന്ത്രിയുടെ റോളില്‍ എത്തുന്ന വണ്‍ ആണ് മെഗാസ്റ്റാറിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന അടുത്ത ചിത്രം. ദി പ്രീസ്റ്റ് പോലെ ഏറെ നാള്‍ റിലീസ് മുടങ്ങിക്കിടന്ന ചിത്രമായിരുന്നു വണ്‍.

അടുത്തിടെയാണ് സിനിമയുടെ ട്രെയിലര്‍

അടുത്തിടെയാണ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. വണിന് പുറമെ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വവും മെഗാസ്റ്റാറിന്‌റെ പുതിയ ചിത്രമാണ്. കോവിഡ് കാലത്ത് കണ്ട താടിയും മുടിയും നീട്ടിയുളള ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും സംവിധായകന്‍ അമല്‍ നീരദും വീണ്ടുമൊരു ചിത്രത്തിനായി ഒന്നിക്കുന്നത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X