'യാത്ര'യ്ക്കായി സ്വന്തം ശബ്ദം ഉപയോഗിച്ചതിന് പിന്നിലൊരു കാരണമുണ്ട്! വെളിപ്പെടുത്തലുമായി മമ്മൂട്ടി!
ബയോപ്പിക്ക് സിനിമയില്‍ അഭിനയിക്കുകയെന്നത് ചെറിയ കാര്യമല്ല. ആന്ധ്രപ്രദേശിന്റെ പ്രിയപ്പെട്ട ജനനായകനായ വൈഎസ് രാജശേഖര റെഡ്ഡിയുടെ പദയാത്രയെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ യാത്രയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വൈഎസ്ആര്‍ പുനരവതരിച്ചത് പോലെയെന്നായിരുന്നു സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടത്. മമ്മൂട്ടിയെന്ന നടന് ലഭിക്കാവുന്ന മികച്ച അംഗീകാരം കൂടിയാണിത്. നിരവധി സിനിമകളുമായി തിരക്കിലായിരുന്ന അവസരത്തിലാണ് മഹി വി രാഘവ് യാത്രയ്ക്കായി അദ്ദേഹത്തെ സമീപിച്ചത്. കഥ കേട്ടയുടന്‍ അദ്ദേഹം സമ്മതം മൂളുകയായിരുന്നു. സിനിമയുടെ പോസ്റ്ററുകളും ടീസറും ട്രെയിലറുമൊക്കെ പുറത്തുവന്നതിന് പിന്നാലെ തെലുങ്ക് ജനത അദ്ദേഹത്തെ അഭിനനദനം കൊണ്ട് മൂടുകയായിരുന്നു. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് ഗംഭീര വരവേല്‍പ്പായിരുന്നു ലഭിച്ചത്.
വൈഎസ്ആറിനെക്കുറിച്ച് മനസ്സിലാക്കിയത് മാത്രമല്ല തെലുങ്ക് ഭാഷ കൂടി പഠിച്ചാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചത്. നേരത്തെ ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് സിനിമയുടെ ഡബ്ബിംഗ് സ്വന്തമായി ചെയ്തിരുന്നു. മലയാളത്തില്‍ എഴുതിയെടുത്താണ് മമ്മൂട്ടി ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. തെലുങ്ക് പഠനത്തിനായി അസോസിയേറ്റിന്‍രെ സഹായവും തേടിയിരുന്നു. സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തെലുങ്ക് ഭാഷ മലയാളികള്‍ക്ക് അത്ര മനസ്സിലായെന്ന് വരില്ല. ഇത് ട്രാന്‍സലേഷനാണ്. പാട്ടുകള്‍ പോലും മലയാളത്തിലേക്ക് മാറ്റുകയായിരുന്നു. മലയാളം സംസാരിച്ച് മലയാളികള്‍ക്ക് പരിചിതമായ തനിക്ക് വേണ്ടി മറ്റൊരാള്‍ ഡബ്ബ് ചെയ്താല്‍ അത് ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്കാവില്ലെന്ന് മനസ്സിലാക്കിയാണ് താന്‍ ഡബ്ബ് ചെയ്യാന്‍ തീരുമാനിച്ചത്. വളരെ കഷ്ടപ്പെട്ടാണ് താന്‍ തെലുങ്ക് പഠിച്ചെടുത്തത്. മലയാളം കണ്ടതിന് ശേഷമോ മുന്‍പോ ആയി തെലുങ്ക് കൂടി കാണണം. മനസ്സിലാക്കാനായി സബ് ടൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











