മമ്മൂട്ടിച്ചിത്രത്തിന് വമ്പന്‍മാര്‍ ഒന്നിക്കുന്നു
രഞ്ജിത്തും രഞ്ജിപണിക്കരും ടി എ ഷാഹിദും ഒരു മമ്മൂട്ടി ചിത്രത്തിനു വേണ്ടി ഒന്നിക്കുകയാണ്. കഥയോ തിരക്കഥയോ സംഭാഷണമോ എഴുതാന്‍ വേണ്ടിയാണീ വമ്പന്മാര്‍ മമ്മൂട്ടിക്കു വേണ്ടി ഒന്നിക്കുന്നതെന്ന് കരുതരുത്. പാട്ടുകളെഴുതാന്‍ മാത്രം.
മമ്മൂട്ടി തീപ്പെട്ടി ചന്ദ്രന്‍ എന്ന ഓട്ടോ ഡ്രൈവറാകുന്ന ചിത്രമായ റിക്ഷാക്കാരനു വേണ്ടിയാണ് മോഹവിലയുളള ഈ തിരക്കഥാകൃത്തുക്കള്‍ ഗാനങ്ങളെഴുതാന്‍ തൂലികയെടുക്കുന്നത്.
രഞ്ജിത്തിന്റെ ശിഷ്യനായിരുന്ന എം പത്മകുമാറാണ് റിക്ഷാക്കാരന്‍ സംവിധാനം ചെയ്യുന്നത്. തിരക്കഥ ടി എ റസാഖ്.
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിലെ അമ്പലക്കര തെച്ചിക്കാവില്‍ പൂരം എന്ന ഹിറ്റ് ഗാനം രഞ്ജിത്താണ് എഴുതിയത്. രഞ്ജി പണിക്കരാകട്ടെ, സുരേഷ് ഗോപി നായകനായ രൗദ്രം എന്ന ചിത്രത്തിനു വേണ്ടി ഗാനങ്ങളെഴുതിയിട്ടുണ്ട്. രഞ്ജിത്തായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. എന്നാല്‍ ഈ ഗാനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
ടി എ ഷാഹിദാണ് ഇക്കൂട്ടത്തില്‍ ഇതുവരെ ഗാനരചന എന്ന സാഹസത്തിന് മുതിരാത്തത്. കാവ്യാ മാധവന്‍ മമ്മൂട്ടിയുടെ നായികയാവുന്ന ആദ്യ ചിത്രമെന്ന ഖ്യാതിയും റിക്ഷാക്കാരനുണ്ട്.
സലിം കുമാര്‍, ദേവന്‍, ഹരിശ്രീ അശോകന്‍, മനോജ് കെ ജയന്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications