For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക ഇനി ഹരിയേട്ടന്‍! കുട്ടനാടന്‍ ബ്ലോഗിലെ മെഗാസ്റ്റാര്‍ ഇങ്ങനെ, ലക്ഷ്യം ബോക്സോഫീസ് തന്നെ! കാണൂ!

  |

  പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് മമ്മൂട്ടി. യുവതാരങ്ങളെപ്പോലെ ഓടി നടന്ന് കൈനിറയെ സിനിമകളില്‍ അഭിനയിക്കുന്നതില്‍ അദ്ദേഹത്തെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന സിനിമകളാണ് തന്റേതെന്ന് അദ്ദേഹം തന്നെ തെളിയിച്ചതോടെയാണ് ആരാധകപിന്തുണയും വര്‍ധിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ അബ്രഹാമിന്റെ സന്തതികള്‍ ഗംഭീര വിജയതത്തിലേക്ക് നീങ്ങുന്നതിന്റെ സന്തോഷത്തിന് പിന്നാലെയാണ് പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തിയത്.

  ലേലം 2 ല്‍ ചാക്കോച്ചിക്ക് കൂട്ടായി ജോസഫ് അലക്‌സും? മമ്മൂട്ടിയും സുരേഷ് ഗോപിക്കൊപ്പം എത്തുമോ?

  മുണ്ടും ഷര്‍ട്ടുമായി നാടന്‍ ലുക്കിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പുഴയില്‍ ചൂണ്ടയിടുന്ന ഹരിയേട്ടന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. മമ്മൂട്ടി ചിത്രത്തിലൂടെ സേതുവും സ്വതന്ത്ര്യ സംവിധായകനായി എത്തുകയാണ്. ജേക്കബ് ഗ്രിഗറി, ഷഹീന്‍ സിദ്ദിഖ്, വിവേക് ഗോപന്‍, സഞ്ജു ശിവറാം, അനു സിത്താര, ഷംന കാസി,ം റായ് ലക്ഷ്മി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട രസകരമായ ചില കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പ്രണവിനെ വെട്ടി മമ്മൂട്ടി! ആദിയുടെ റെക്കോര്‍ഡും മറികടന്ന് അബ്രഹാം കുതിക്കുന്നു, കാണാം!

  നാടന്‍ കഥാപാത്രമായെത്തുന്നു

  നാടന്‍ കഥാപാത്രമായെത്തുന്നു

  നാളുകള്‍ക്ക് ശേഷം മമ്മൂട്ടി നാടന്‍ കഥാപാത്രമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍. മുണ്ടും ഷര്‍ട്ടുമിട്ട് ചൂണ്ടയും പിടിച്ച് നില്‍ക്കുന്ന തനി നാട്ടിന്‍പുറത്തുകാരനായാണ് താരമെത്തിയിട്ടുള്ളത്. ക്ഷണനേരം കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരംഗമായി മാറിയത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ സിനിമകളെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ള അദ്ദേഹം ഇപ്പോള്‍ ഇക്കാര്യം കൃത്യമായി തെളിയിച്ചിരിക്കുകയാണെന്നാണ് വിലയിരുത്തലിലാണ് സിനിമാപ്രേമികള്‍. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ പോസ്റ്റര്‍ പ്രേക്ഷകരുടെ ആകാംക്ഷ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്.

  കൃഷ്ണപുരത്തെ ഹരിയേട്ടന്‍

  കൃഷ്ണപുരത്തെ ഹരിയേട്ടന്‍

  കൃഷ്ണപുരം ഗ്രാമത്തിലെ ഹരി എന്ന സാധാരണക്കാരന്‍, നാട്ടുകാരുടെ ഹരിയേട്ടനായാണ് മമ്മൂട്ടി എത്തുന്നത്. നമ്മുടെ പരിചയത്തിലുള്ള ഒരാളായി നമുക്ക് തോന്നിയേക്കാവുന്ന തരത്തിലുള്ള കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. മലയാളി കാണാനഗ്രഹിക്കുന്ന വേഷപ്പകര്‍ച്ചയുമായാണ് അദ്ദേഹം എത്തുന്നത്. മലയാളി എന്നും അവനോടൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഏട്ടനായി ഇത്തവണത്തെ ഓണത്തിന് മമ്മൂട്ടിയെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതിനോടകം തന്നെ പുറത്തുവന്നിട്ടുള്ളത്. കുട്ടനാടിന്റെ വശ്യമനോഹാരിതയും ചിത്രത്തിന് ഹരം പകരും.

  താരനിരയാല്‍ സമ്പന്നം

  താരനിരയാല്‍ സമ്പന്നം

  മമ്മൂട്ടിയോടൊപ്പം ശക്തമായ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മൂന്ന് നായികമാരുള്ള ചിത്രത്തില്‍ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. അനു സിത്താര, ഷംന കാസിം, റായ് ലക്ഷ്മി എന്നിവരെക്കൂടാതെ നേടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്. സിദ്ദിഖ്, ലാലു അലക്‌സ്, തസ്‌നിഖാന്‍ തുടങ്ങിയവരംു ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ശ്രീനാഥാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ അതിഥിയായി എത്തുന്നുണ്ട്.

  കൊച്ചുണ്ണിക്ക് ഭീഷണിയാവുമോ?

  കൊച്ചുണ്ണിക്ക് ഭീഷണിയാവുമോ?

  മോഹന്‍ലാല്‍ നിവിന്‍ പോളി കൂട്ടുകെട്ടിലെ കായംകുളം കൊച്ചുണ്ണിക്ക് കുട്ടനാടന്‍ ബ്ലോഗ് ഭീഷണി ഉയര്‍ത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ആഗസ്റ്റ് 18നാണ് ചിത്രത്തിന്റ റിലീസ്. കുട്ടനാടന്‍ ബ്ലോഗിന്റെ കൃത്യമായ റിലീസ് തീയതി ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ഓണമാണ് ചിത്രത്തിന്റെയും ലക്ഷ്യമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളിയും മമ്മൂട്ടിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന കാര്യത്തിനും തിയേറ്ററുകള്‍ സാക്ഷ്യം വഹിക്കും. മോഹന്‍ലാല്‍ ഇത്തിക്കര പക്കിയായി എത്തിയപ്പോള്‍ മുതല്‍ നിവിന്റെ ആരാധകര്‍ ആശങ്കയിലായിരുന്നു അതിനിടയിലാണ് റിലീസ് ഭീഷണിയായി മമ്മൂട്ടിയും നില്‍ക്കുന്നത്.

  ഓണത്തിന് തിയേറ്ററുകളിലേക്ക്

  ഓണത്തിന് തിയേറ്ററുകളിലേക്ക്

  ഓണച്ചിത്രമായാണ് കുട്ടനാടന്‍ ബ്ലോഗും എത്തുന്നത്. മലയാളികളെ സംബന്ധിച്ച് നാളുകളായി കാത്തിരിക്കുന്ന പല സിനിമകളും ഈ സമയത്ത് തിയേറ്ററുകളിലേക്കെത്തുന്നുണ്ട്. അതിനാല്‍ത്തന്നെ ഓണം വമ്പിച്ച ദൃശ്യവിരുന്നായി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പതിവിന് വിപരീതമായി കൂളിങ് ഗ്ലാസോ ജാക്കറ്റോ തോക്കുകളോ ഒന്നുമില്ലാതെ സാധാരണക്കാരനായി എത്തിയാണ് ഇത്തവണ മെഗാസ്റ്റാര്‍ വിസ്മയിപ്പിക്കുക. കുട്ടനാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയുടെ ദൃശ്യചാരുതയെക്കുറിച്ച് നേരത്തെ നിരവധി പേര്‍ സൂചിപ്പിച്ചിരുന്നു. സേതു തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

  പേരന്‍പിന്റെ ടീസര്‍

  പേരന്‍പിന്റെ ടീസര്‍

  നീണ്ട ഇടവേളയ്ക്ക് സേഷം മമ്മൂട്ടി അഭിനയിച്ച പേരന്‍പിന്‍ഡറെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിന് പിന്നാലെയായി അടുത്ത ടീസറും എത്തുന്നുണ്ട്. 22ന് പുതിയ ടീസറത്തെുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. അമുതവന്‍ എന്ന ടാക്‌സി ഡ്രൈവറായി അസാമാന്യ അഭിനയമികവാണ് മമ്മൂട്ടി പുറത്തെടുത്തത്. ദേസീയ അവാര്‍ഡ് ജേതാവായ റാമിനൊപ്പം മമ്മൂട്ടി കൈ കോര്‍ത്തപ്പോള്‍ ഇത്തവണത്തെ ദേസീയ അവാര്‍ഡ് അദ്ദേഹത്തിനൊപ്പമാണെന്നുള്ള വിലയിരുത്തലിലാണ് സിനിമാലോകം. തമിഴില്‍ മാത്രമല്ല യാത്രയിലൂടെ തെലുങ്ക് ചിത്രത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്.

   മമ്മൂട്ടിയുടെ സമയം

  മമ്മൂട്ടിയുടെ സമയം

  നിലവാരമില്ലാത്ത ചിത്രവും ബോക്‌സോഫീസ് തകര്‍ച്ചയുമൊക്കെ ഇനി പഴങ്കഥ. ഇനി വരാനിരിക്കുന്നത് തന്റെ സമയം തന്നെയാണെന്ന് ഒന്നുകൂടെ വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. സമീപകാല റിലീസായെത്തിയ അബ്രഹാമിന്റെ സന്തതികള്‍ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത് ജൈത്രയാത്ര തുടരുകയാണ്. ഈ വര്‍ഷത്തെ മികച്ച വിജയ ചിത്രങ്ങളിലൊന്നായി മാറിയ ചിത്രം പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ കലക്ഷനെ വെട്ടിയാണ് കുതിപ്പ് തുടരുന്നത്. കനിഹയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്.

  English summary
  Mammootty's Oru Kuttanadan Blog: The First Look Poster Is Out!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X