22 ചിത്രങ്ങളും പൊട്ടി, മമ്മൂട്ടി സൂപ്പര്‍സ്റ്റാര്‍

By Nirmal Balakrishnan

ഇനിയും എന്തിന് ഈ ഭാരം മലയാളികള്‍ താങ്ങണം? 22 സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ഒരു നടനെ ഇനിയും സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍ എന്നു കൊട്ടിഘോഷിച്ചു കൊണ്ടുനടക്കേണ്ട ഗതികേട് മലയാളികള്‍ക്കല്ലാതെ വേറെയൊരു ഭാഷയിലുള്ളവര്‍ക്കും ഉണ്ടാകില്ല.

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റ് എന്ന ചിത്രത്തിനു ശേഷം 22 ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടും മലയാളിക്ക് മമ്മൂട്ടി മെഗാസ്റ്റാര്‍ തന്നെ. മുന്‍പ് ബാബ എന്നൊരു ചിത്രം മാത്രം പരാജയപ്പെട്ടപ്പോള്‍ രജനീകാന്തിന് അഭിനയം മതിയാക്കാന്‍ സമയമമായി എന്ന് തമിഴ്‌നാട്ടില്‍ നിന്ന് നിരന്തരം ആവശ്യമുയര്‍ന്നിരുന്നു.

mammootty-angry

അമിതാഭ് ബച്ചന്‍ അഭിനയിച്ച ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ അദ്ദേഹത്തിനും മാറാന്‍ സമയമായി എന്ന് ബോളിവുഡ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ 22 ചിത്രങ്ങളുടെ പരാജയത്തിന്റെ ഭാരംതാങ്ങിക്കൊണ്ട് മമ്മൂട്ടി മാത്രം മെഗാസ്റ്റാര്‍ ആയി നടക്കുന്നു.

മലയാള സിനിമയെ രക്ഷി്കാന്‍ കച്ചക്കെട്ടിയിറങ്ങിയിരിക്കുന്ന നിര്‍മാതാക്കളുടെയും സംവിധായകരുടെയും സംഘടനയിലെ കുറേപേര്‍ ചേര്‍ന്ന് നവാഗതരായ കുറേ സംവിധായരുടെയും തിരക്കഥാകൃത്തുക്കളുടെയും ഭാവിക്കു കത്തിവച്ചു. ന്യൂജനറേഷന്‍ ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പല പുതിയ സംവിധായര്‍ക്കും പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം ഇവര്‍ ഇല്ലാതാക്കി. എന്നാല്‍ 22 സിനിമ പരാജയപ്പെട്ട് മലയാള സിനിമയ്ക്ക് കോടികള്‍ നഷ്ടമുണ്ടാക്കിയിട്ടും ഇവരൊന്നും പറയുന്നില്ല.

ആഷിക് അബു സംവിധാനം ചെയ്ത ഗാങ്്‌സറ്ററും ഏഴുനിലയില്‍ പൊട്ടി. അതിനു തൊട്ടുമുന്‍പ് റിലീസ് ചെയ്ത പ്രെയ്‌സ് ദ് ലോഡ്, ബാല്യകാലസഖി എന്നിവയും പരാജയപ്പെട്ടു. പുതിയ ചിത്രം പരാജയപ്പെട്ടിട്ടും മമ്മൂട്ടി അഭിനയം നിര്‍ത്തണമെന്നോ മമ്മൂട്ടി ശൈലി മാറ്റണണെന്നോ ആരും പറയുന്നില്ല. ഇപ്പോഴും അദ്ദേഹത്തെ നായകനാക്കി നിരവധി ചിത്രങ്ങള്‍ ഒരുങ്ങുന്നു.
വേണു സംവിധാനം ചെയ്യുന്ന മുന്നറിയിപ്പ്, സലിം അഹമ്മദിന്റെ പത്തേമാരി, ജോണി ആന്റണി ചിത്രം, രഞ്ജിത്ത് ശങ്കര്‍ ചിത്രം എന്നിങ്ങനെ മമ്മൂട്ടി നായകനാക്കാന്‍ സംവിധായര്‍ കാത്തിരിക്കുകയാണ്. ഇവിടെ പുതിയ താരങ്ങളില്‍ ഒരു ചിത്രം പരാജയപ്പെട്ടാല്‍ അവന്റെ കാര്യം കഴിഞ്ഞതുതന്നെ. പൃഥ്വിരാജ്, ജയസൂര്യ, ഫഹദ് ഫാസില്‍ എന്നിവരൊക്കെ ഈ ചീത്തവിളി ധാരാളം കേട്ടവരാണ്. പക്ഷേ സൂപ്പര്‍സ്റ്റാര്‍ ചിത്രം പരാജയപ്പെട്ടാല്‍ നാവുപൊന്തിക്കാന്‍ ഇവിടെ ധൈര്യമുള്ളവര്‍ ആരുമില്ല.

രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനു ശേഷം റിലീസ് ചെയ്യുന്നത് ബെസ്റ്റ്് ആക്ടര്‍, ഓഗസ്റ്റ് 15, ഡബിള്‍സ്, ട്രെയിന്‍ ബോംബെ മാര്‍ച്ച് 12, വെനീസിലെ വ്യാപാരി, കിങ്ങ് ആന്‍ഡ് കമ്മിഷണര്‍, കോബ്ര, താപ്പാന, ജവാന്‍ ഓഫ് വെള്ളിമല, ഫേസ് ടു ഫേസ്, ബാവൂട്ടിയുടെ നാമത്തില്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത്, ഇമാനുവല്‍, കടല്‍ കടന്നൊരു മാത്തുക്കുട്ടി, കുഞ്ഞനന്തന്റെ കട, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സൈലന്‍സ്, ബാല്യകാലസഖി, പ്രെയ്‌സ് ദ് ലോ്ഡ് എന്നീ ചിത്രങ്ങളാണ്. ഇതില്‍ ഇമാനുവല്‍, ക്ലീറ്റസ് എന്നിവ മാത്രമാണ് അല്‍പമെങ്കിലും ആശ്വസിക്കാവുന്ന വിജയം നേടിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X