മമ്മൂട്ടിയുടെ അഞ്ച് അവതാരങ്ങള്‍ കാണണോ
ഒരുപാട് നല്ല ചിത്രങ്ങളുമായി തിരക്കിലാണ് മമ്മൂട്ടി. അതിനിടയില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലും നിരന്തരമായി ഇടപെടുന്നുണ്ട്. പോരാത്തതിന് നിരവധി പരസ്യ ഏജന്‍സികളുടെയും മറ്റും അംബാസിഡറും. അടുത്തിടെ മമ്മൂട്ടി സാറാസ് ഗ്രൂപ്പിന്റെയും അംബാസിഡറായി.

മമ്മൂട്ടി അഞ്ച് അവതാരങ്ങളിലെത്തുന്നു എന്ന് കേട്ട് ഏതോ സിനിമയിലാകും എന്ന് ധരിച്ചവര്‍ക്ക് തെറ്റി. സാറാസ് കറി പൗഡറിന്റെ പരസ്യത്തിലാണ് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ വ്യത്യസ്തമായ അഞ്ച് ഗെറ്റപ്പ്. പരസ്യത്തിന്റെ യൂട്യൂബ് വീഡിയോ മമ്മൂട്ടി തന്നെ തന്റേ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളത്തിന്റെ വിവിധ മേഖലയിലുള്ളവരുടെ രുചി സാറാസ് കറി പൗഡര്‍ നല്‍കുമെന്നതാണ് പരസ്യത്തിന്റെ രത്‌ന ചുരുക്കും. കേരളത്തിലെ വിവിധ മേഖലകളിലെ പ്രതിനിധികളായാണ് മമ്മൂട്ടിയുടെ നാല് അവതരാം. പിന്നെയൊന്ന് മമ്മൂട്ടി തന്നെയും.

മമ്മൂട്ടിയുടെ തന്നെ സിനിമകളിലെ കഥാപാത്രങ്ങളുമായി ഈ നാല് കഥാപാത്രങ്ങള്‍ക്കും സാമ്യം തോന്നിയേക്കം. കോട്ടയം അച്ചായന്‍ സണ്ണി, ദുബായിക്കാരന്‍ സഹീര്‍ അഹമ്മദ്, ചെറുപ്പുളശേരി മാധവന്‍ നായര്‍, പോള്‍ ലൂക്ക എന്നിവരായാണ് മമ്മൂട്ടി എത്തുന്നുത്.

സാറാസിന്റെ കൂടാതെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും ഇന്ദുലേഖയുടെയും പോത്തീസ് ടെക്‌സ്‌റ്റൈല്‍സിന്റെയും ഉദയം മുണ്ടുകളുടെയും ബ്രന്റ് അംബാസിഡറാണ് മമ്മൂട്ടി. കേരള സര്‍ക്കാറിന്റെ ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ്, അടിക്ടഡ് ടു ലൈഫ് എന്നീ പദ്ധതികളുടെയും ബ്രാന്റ് അംബാസിഡറായി പ്രവര്‍ത്തിയ്ക്കുന്നു.

മമ്മൂട്ടിയുടെ സാറാസ് പരസ്യത്തിലെ അഞ്ച് അവതാരങ്ങളെയും നേരിട്ട് കാണണമെങ്കില്‍ വീഡിയോ നോക്കൂ...


Click it and Unblock the Notifications











