സിനിമയുടെ പോസ്റ്ററിട്ടാലും മമ്മൂക്ക തന്നെ രാജാവ്! പുതിയ റെക്കോര്‍ഡുമായി മമ്മൂട്ടിയുടെ ഡേറിക് എബ്രാഹം
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച രണ്ട് സിനിമകളായിരുന്നു ഒരു മാസം റിലീസിനെത്തിയത്. അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയാണ് ഇനി റിലീസിനൊരുങ്ങുന്നത്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ദി ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് തിരക്കഥയെഴുതുന്നത്.

മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സിനിമയില്‍ മേയ് പതിനൊന്നിന് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. തോക്കിന്റെ മുന്നില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമടക്കമുള്ള പോസ്റ്റര്‍ പുറത്ത് വന്ന ഉടനെ ശ്രദ്ധേയമായിരുന്നു. മമ്മൂട്ടിയുടെ കലിപ്പ് ലുക്കായിരുന്നു പോസ്റ്ററിന്റെ പ്രത്യേകത.
മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തിന് മുകളില്‍ ലൈക്കുകളാണ് പോസ്റ്ററിന് ലഭിച്ചിരുന്നത്. മലയാളത്തില്‍ നിന്നും ആദ്യമായിട്ടാണ് ഒരു സിനിമയുടെ പോസ്റ്ററിന് ഇത്രയധികം ലൈക്ക് കിട്ടുന്നതെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മേയ് പതിനാലിന് വൈകുന്നേരം സിനിമയില്‍ നിന്നും ഫസ്റ്റ് വീഡിയോ സോംഗ് കൂടി പുറത്ത് വരികയാണ്.

ഡേറിക് എബ്രാഹം എന്ന ഐപിഎസുകാരനായിട്ടാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം അന്‍സന്‍ പോള്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് സിനിമ നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. ജൂണോട് കൂടി ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications