കാത്തിരിപ്പിനൊടുവില്‍ അബ്രഹാമിന്റെ സന്തതികള്‍ തിയ്യേറ്ററുകളിലേക്ക്! വൈറലായി പുതിയ പോസ്റ്റര്‍! കാണൂ
കസബ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. പ്രഖ്യാപന വേളമുതല്‍ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകരണം സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു.
ഗ്രേറ്റ് ഫാദര്‍ എന്ന മെഗാഹിറ്റ് ചിത്രമൊരുക്കിയ ഹനീഫ് അദേനി തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികള്‍. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായിട്ടാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. റീലിസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ കൂടി പുറത്തുവന്നിരിക്കുകയാണ്.

ഡെറിക്ക് അബ്രഹാമായി മമ്മൂക്ക
അബ്രഹാമിന്റെ സന്തതികളില്‍ ഡെറിക്ക് എബ്രഹാം എന്ന പോലീസുകാരനായിട്ടാണ് മമ്മൂക്കയെത്തുന്നത്. കസബയ്ക്കു ശേഷം മമ്മൂക്ക മുഴുനീള പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികള്‍. മമ്മൂക്ക പോലീസ് വേഷത്തിലെത്തിയ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ഇതുവരെയും ലഭിച്ചിട്ടുളളത്. മെഗാസ്റ്റാറിന്റെ പുതിയ ചിത്രവും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകര്‍ക്കുളളത്. ഇത്തവണയും മമ്മൂക്കയുടെ മാസും ക്ലാസും ചേര്‍ന്നൊരു പ്രകടനമാണ് അബ്രഹാമിന്റെ സന്തതികളില്‍ നിന്നും ആരാധകര് പ്രതീക്ഷിക്കുന്നത്.

ഹനീഫ് അദേനിയുടെ തിരക്കഥ
ഗ്രേറ്റ് ഫാദര്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ ഒന്നിച്ച കൂട്ടുകട്ടാണ് മമ്മൂക്കയും ഹനീഫ് അദേനിയും. ശക്തമായൊരു പ്രമേയം പറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. അഭിപ്രായത്തിലും കളക്ഷന്റെ കാര്യത്തിലും ഏറെ മുന്നില്‍ നിന്നിരുന്ന ചിത്രമായിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗ്രേറ്റ് ഫാദര്‍. പുതിയ ചിത്രമായ അബ്രഹാമിന്റെ സന്തതികളിലും ഈ കുട്ടുകെട്ട് വിജയമാവര്‍ത്തിക്കുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. തീര്‍ച്ചയായും ഹനീഫ് അദേനിയുടെ തിരക്കഥയും മമ്മൂക്കയുടെ പ്രകടനവുമായിരിക്കും ചിത്രത്തില്‍ മികച്ചു നില്‍ക്കുക.

ഷാജി പാടൂരിന്റെ ആദ്യ ചിത്രം
വര്‍ഷങ്ങളായി അസോസിയേറ്റായി സിനിമയില്‍ പ്രവര്‍ത്തിച്ചെങ്കിലും അബ്രഹാമിന്റെ സന്തതികളിലൂടെയാണ് ഷാജി പാടുര്‍ സ്വതന്ത്ര സംവിധായകനായിരിക്കുന്നത്. ഹനീഫ് അദേനിയുടെ തിരക്കഥയ്ക്കു പുറമെ ഷാജി പാടുരിന്റെ സംവിധാനവുമായിരിക്കും ചിത്രത്തിന്റെ ഗതി നിര്‍ണയിക്കുക. മമ്മൂക്കയെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യുക എന്ന ആഗ്രഹമാണ് ഷാജി പാടുര്‍ ഈ ചിത്രത്തിലൂടെ സാധ്യമാക്കിയിരിക്കുന്നത്. ഷാജി പാടൂരിന്റെ മേക്കിങും പ്രേക്ഷകര്‍ ഏറെ ഉറ്റുനോക്കുന്നൊരു കാര്യമായിരിക്കും.

ആക്ഷന്‍ ത്രില്ലര്‍
ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് സംവിധായകന്‍ ഈ ചിത്രം അണയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററില്‍ കലിപ്പ് ലുക്കിലായിരുന്നു മമ്മൂക്ക എത്തിയിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഓരോ പോസ്റ്ററുകളും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു നല്‍കിയിരുന്നത്.

ചിത്രത്തിലെ മറ്റു താരങ്ങള്‍
ഒരിടവേളയ്ക്കു ശേഷം കനിഹ മമ്മൂക്കയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികള്‍. കനിഹയ്ക്കു പുറമെ യുവതാരം ആന്‍സണ്‍ പോളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജും ടിഎല്‍ ജോര്‍ജ്ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പുതിയ പോസ്റ്റര്‍
ചിത്രത്തിന്റെതായി പുതിയൊരു പോസ്റ്റര്‍ കൂടി സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മമ്മൂക്ക പോലീസ് സ്‌റ്റേഷന്‍ വരാന്തയിലൂടെ നടന്നുവരുന്നതാണ് പുതിയ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഈദിനാണ് റിലീസ് ചെയ്യുന്നത്.

പുതിയ ടീസര്‍
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. മമ്മൂക്കയെ കാണിച്ചില്ലെങ്കിലും മികച്ച പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയാടെയുളള രംഗങ്ങളായിരുന്നു ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയൊരു ടീസര്‍ കൂടി നാളെ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. മമ്മൂക്ക തന്നെയായിരുന്നു ഇക്കാര്യ അറിയിച്ചിരുന്നത്.


Click it and Unblock the Notifications