കലിപ്പ് ലുക്കില്‍ മമ്മൂക്കയുടെ ഡെറിക്ക് എബ്രഹാം! വൈറലായി അബ്രഹാമിന്റെ സന്തതികളുടെ പുതിയ പോസ്റ്റര്‍!

By Midhun

കസബ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മമ്മൂക്ക പോലീസ് ഓഫീസറായി എത്തുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. മമ്മൂക്ക ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായിട്ടാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുളളത് എന്നാണ് അറിയുന്നത്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും പോസ്റ്ററുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ജൂണ്‍ പതിനാറിനാണ് അബ്രഹാമിന്റെ സന്തതികള്‍ തിയ്യേറ്ററുകളിലെത്തുന്നത്. റീലിസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്.

മമ്മൂക്ക വീണ്ടും പോലീസ് വേഷത്തില്‍

മമ്മൂക്ക വീണ്ടും പോലീസ് വേഷത്തില്‍

നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബയ്ക്കു ശേഷം മമ്മൂക്ക മുഴുനീള പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. മുന്‍പ് മമ്മൂക്ക പോലീസ് വേഷത്തിലെത്തിയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. മെഗാസ്റ്റാറിന്റെ പുതിയ ചിത്രവും ആരാധകരും സിനിമാ പ്രേമികളും ഇരുകെയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകര്‍ക്കുളളത്. ഡെറിക്ക് അബ്രഹാം എന്ന ഐപിഎസ് ഓഫീസറായിട്ടാണ് അബ്രഹാമിന്റെ സന്തതികളില്‍ മമ്മൂക്കയെത്തുന്നത്. മമ്മൂക്കയുടെ മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്. മാസും ക്ലാസും ചേര്‍ന്ന മമ്മൂക്കയുടെ പ്രകടനമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍

ആക്ഷന്‍ ത്രില്ലര്‍

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് അബ്രഹാമിന്റെ സന്തതികള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണറിയുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ മമ്മൂക്കയുടെ കലിപ്പ് ലുക്കായിരുന്നു കാണിച്ചിരുന്നത്. ചിത്രത്തിലെ മമ്മൂക്കയുടെ വ്യത്യസ്ത ഗെറ്റപ്പുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓരോ പോസ്റ്ററുകളും ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളായിരുന്നു നല്‍കിയിരുന്നത്. കനിഹയാണ് അബ്രഹാമിന്റെ സന്തകളില്‍ മമ്മൂക്കയുടെ നായികയായി എത്തുന്നത്. കനിഹയ്ക്കു പുറമെ യുവതാരം അന്‍സണ്‍ പോളും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജും ടിഎല്‍ ജോര്‍ജ്ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഹനീഫ് അദേനിയുടെ തിരക്കഥ

ഹനീഫ് അദേനിയുടെ തിരക്കഥ

ദി ഗ്രേറ്റ് ഫാദര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഹനീഫ് അദേനി. മികച്ചൊരു പ്രമേയം പറഞ്ഞ ചിത്രം മമ്മൂക്കയുടെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കി മാറ്റിയായിരുന്നു ഹനീഫ് മലയാളത്തിലേക്ക് എത്തിയിരുന്നത്. ഹനീഫ് അദേനി തന്നെയാണ് അബ്രഹാമിന്റെ സന്തതികളുടെ തിരക്കഥയെഴുതിയിരിക്കുന്നത്. ദി ഗ്രേറ്റ് ഫാദര്‍ സിനിമ പോലെ മറ്റൊരു മികച്ച ചിത്രമാണ് ഹനീഫില്‍ നിന്ന് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

പുതിയൊരു നവാഗത സംവിധായകന്‍ കൂടി

പുതിയൊരു നവാഗത സംവിധായകന്‍ കൂടി

പുതിയ സംവിധായകര്‍ക്ക് കൂടുതലായി അവസരങ്ങള്‍ നല്‍കിയിട്ടുളള മമ്മൂക്ക മറ്റൊരു സംവിധായകനെ കൂടി മലയാളത്തിന് പരിചയപ്പെടുത്തുകയാണ്. നവാഗതനായ ഷാജി പാടൂരാണ് അബ്രഹാമിന്റെ സന്തതികളിലൂടെ സ്വതന്ത്ര സംവിധായകനാവുന്നത്. ഇരുപത് വര്‍ഷമായി സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാവുന്നത്. ഷാജി പാടൂരിന്റെ മേക്കിങ്ങ് തന്നെയായിരിക്കും സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടും പോസ്റ്ററുകളുമെല്ലാം തന്നെ വലിയ പ്രതീക്ഷയാണ് ആരാധകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഗോപീ സുന്ദറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ടേക്ക് ഓഫ് എന്ന ശ്രദ്ധേയ ചിത്രമൊരുക്കിയ മഹേഷ് നാരായണനാണ് അബ്രഹാമിന്റെ സന്തതികളുടെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്.

പുതിയ പോസ്റ്റര്‍

പുതിയ പോസ്റ്റര്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ കൂടി സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ആദ്യ പോസ്റ്ററുകള്‍ പോലെ ഇത്തവണയും കലിപ്പ് ലുക്കിലാണ് മമ്മൂക്കയെത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ സോള്‍ട്ട ആന്‍ഡ് പെപ്പര്‍ ലുക്ക് തന്നെയാണ് പുതിയ പോസ്റ്ററിന്റെ മുഖ്യ ആകര്‍ഷണം. അബ്രഹാമിന്റെ സന്തതികളുടെ പുതിയ പോസ്റ്ററിനും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുളവാക്കുന്നൊരു പോസ്റ്റര്‍ തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

പോസ്റ്റര്‍ കാണൂ

പുതിയ പോസ്റ്റര്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X