കഥ പറയുമ്പോളില്‍ അഭിനയിച്ചതിന് മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ല!
കോളിവുഡിലും ബോളിവുഡിലുമൊക്കെ പ്രതിഫലം വാങ്ങുന്നതിനെ സംബന്ധിച്ച് താരങ്ങള്‍ തമ്മില്‍ ഒരു മത്സരം തന്നെ നക്കുന്നുണ്ട്. ഇവരൊക്കെ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളെ കണ്ട് പഠിയ്ക്കണം. ഇവിടെ സിനിമയിക്കും കഥയ്ക്കുമാണ് പ്രാധാന്യം. പ്രത്യേകിച്ച് മമ്മൂട്ടിയുടെ കാര്യത്തില്‍.
തനിയ്‌ക്കൊരു കഥ ഇഷ്ടപ്പെട്ടാല്‍ അതിന്റെ ബഡ്ജറ്റിനെ കുറിച്ചോ തന്റെ പ്രതിഫലത്തെ കുറിച്ചോ നമ്മുടെ മെഗാസ്റ്റാന്‍ ചിന്തിക്കാറില്ല. അങ്ങനെ എത്രയോ പേര്‍ക്ക് മമ്മൂട്ടിയുടെ സഹായം എത്തിയിട്ടുണ്ട്.

എം മോഹന്‍ സംവിധാനം ചെയ്ത്, 2007 ല്‍ പുറത്തിറങ്ങിയ കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ ഒരു അതിഥി താരമായിരുന്നു മമ്മൂട്ടി. അതിഥി താരമായിരുന്നെങ്കിലും അശോക് രാജ് എന്ന സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിന് സിനിമയിലെ നായകനോളം പ്രാധാന്യവുമുണ്ട്.
മുകേഷും ശ്രീനിവാസനുമാണ് ചിത്രം നിര്‍മിച്ചത്. ശ്രീനിവാസന്‍ നായകനായ ചിത്രത്തില്‍ മര്‍മ്മ പ്രധാനമായ ഒരു വേഷം മുകേഷും ചെയ്യുന്നുണ്ട്. മുകേഷും ശ്രീനിവാസനും സുഹൃത്തുക്കളും ആയതുകൊണ്ടാണോ എന്തോ ചിത്രത്തില്‍ അഭിനയിച്ചതിന് മമ്മൂട്ടി പ്രതിഫലം കൈപ്പറ്റിയിട്ടില്ല പോലും.


Click it and Unblock the Notifications











