മധുര രാജയ്ക്ക് പിന്നാലെ തരംഗമായി മമ്മൂക്കയുടെ അമീര്‍ ഫാന്‍മേയ്ഡ് പോസ്റ്റര്‍! വൈറലായി ചിത്രം! കാണൂ

By Midhun Raj

Recommended Video

തരംഗമാകാൻ മമ്മൂക്കയുടെ അമീര്‍ | Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം സൂപ്പര്‍താരത്തിന്റെതായി നിരവധി സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. പേരന്‍പിനും യാത്രയ്ക്കു പിന്നാലെയാണ് മമ്മൂക്കയുടെ പുതിയ സിനിമകള്‍ എത്തുന്നത്. ആരാധകരും പ്രേക്ഷകരും ആകാംക്ഷകളോടെ കാത്തിരിക്കുന്ന മധുരരാജ വിഷുവിനാണ് റിലീസ് ചെയ്യുന്നത്.

മധുരരാജയ്ക്ക് പിന്നാലെയാകും മമ്മൂക്കയുടെ അമീര്‍ അണിയറയില്‍ ഒരുങ്ങുക. താരത്തിന്റെതായി അടുത്തിടെ പ്രഖ്യാപിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു അമീര്‍. ചിത്രത്തിന്റ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ സിനിമ പ്രഖ്യാപിച്ചത്. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയൊരു ഫാന്‍മേയ്ഡ് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

അമീര്‍

അമീര്‍

ദി ഗ്രേറ്റ് ഫാദര്‍,അബ്രഹാമിന്റെ സന്തതികള്‍ സിനിമകള്‍ക്കു ശേഷം മമ്മൂക്കയും ഹനീഫ് അദേനിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അമീര്‍. ഹനീഫ് അദേനി തിരക്കഥയെഴുതുന്ന ചിത്രം റെഡ് സല്യൂട്ട്,ഡി കമ്പനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് വിജയനാണ് സംവിധാനം ചെയ്യുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അമീറിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍

കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍

കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍ എന്ന ടാഗ് ലൈനിലാണ് മമ്മൂക്കയുടെ പുതിയ ചിത്രം എത്തുന്നത്. ദുബായ് കേന്ദ്രമാക്കിയുളള ഒരു അധോലോക നായകനായിട്ടാണ് മമ്മൂക്ക ചിത്രത്തില്‍ എത്തുന്നതെന്നാണ് അറിയുന്നത്. അമീറിന്റെ ആദ്യ പോസ്റ്ററില്‍ ടൈറ്റിലിനൊപ്പം ടാഗ് ലൈനും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ഒരു സ്‌റ്റൈലിഷ് ആക്ഷന്‍ എന്റര്‍ടെയ്‌നറാകും മമ്മൂക്കയുടെതായി സംവിധായകന്‍ ഒരുക്കുകയൊന്നാണ് അറിയുന്നത്. ദുബായ് തന്നെയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

സ്‌റ്റൈലിഷ് ആക്ഷന്‍ ഡോണ്‍ ചിത്രം

സ്‌റ്റൈലിഷ് ആക്ഷന്‍ ഡോണ്‍ ചിത്രം

എപ്രില്‍ അവസാന വാരം അമീറിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. അമീറിനായി നാലുമാസമാണ്
മമ്മൂക്ക നീക്കിവെക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായിരിക്കും സൂപ്പര്‍ താരം എത്തുക. മലയാളത്തിലെ എറ്റവും മികച്ച സ്‌റ്റൈലിഷ് ആക്ഷന്‍ ഡോണ്‍ ചിത്രം നിര്‍മ്മിക്കാനുളള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകരുളളത്.

ഫാന്‍മേഡ് പോസ്റ്റര്‍

ഫാന്‍മേഡ് പോസ്റ്റര്‍

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്നോടിയായി ഒരു ഫാന്‍മേഡ് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുളള മമ്മൂക്കയെ ആണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ഫാന്‍മേഡ് പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. മമ്മൂക്കയുടെ ഫാന്‍സ് പേജുകളിലടക്കം ചിത്രം പ്രചരിക്കുന്നുണ്ട്. ഫാന്‍ മേഡ് പോസ്റ്റര്‍ പോലെ കിടിലന്‍ ലുക്കില്‍ തന്നെയാകും മമ്മൂക്ക ചിത്രത്തിലെത്തുകയെന്നാണ് അറിയുന്നത്.

അന്യഭാഷയിലുളള താരങ്ങളും

അന്യഭാഷയിലുളള താരങ്ങളും

25 കോടി മുതല്‍ മുടക്കിലാണ് മമ്മൂക്കയുടെ അമീര്‍ നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ നിന്നുളള താരങ്ങള്‍ക്കു പുറമെ അന്യഭാഷയിലുളള താരങ്ങളും ചിത്രത്തില്‍ അണിനിരക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെതായി മുന്‍പ് പുറത്തിറങ്ങിയ ഫാന്‍മേഡ് പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായി മാറിയിരുന്നു. മമ്മൂക്കയുടെ ഡോണ്‍ വേഷത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X