അമീറിന്റെ ഫാന്‍ മേഡില്‍ കിടിലന്‍ ഗെറ്റപ്പില്‍ മമ്മൂക്ക! തരംഗമായി പോസ്റ്റര്‍! കാണൂ
അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷമുളള മമ്മൂട്ടി-ഹനീഫ് അദേനി ചിത്രത്തെക്കുറിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. അമീര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മമ്മൂക്കയുടെ ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. പ്രഖ്യാപന വേളമുതല്‍ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. മമ്മൂക്കയുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമായിരുന്നു എല്ലാവരും കാണിച്ചിരുന്നത്. ഇത്തവണയും ഒരു ബിഗ് ബഡ്ജറ്റ് ചിത്രവുമായിട്ടാണ് മമ്മൂക്ക എത്തുന്നത്.
മധുരരാജ,മാമാങ്കം തുടങ്ങിയ വമ്പന്‍ ചിത്രങ്ങളുടെ റീലിസിനു ശേഷമായിരിക്കും മമ്മൂക്കയുടെ അമീര്‍ എത്തുക. അമല്‍ നീരദിന്റെ ബിലാലിനു ശേഷമായിരുന്നു മമ്മൂക്ക-ഹനീഫ് അദേനി കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ടൈറ്റില്‍ പോസ്റ്ററിനു പിന്നാലെ ചിത്രത്തിന്റെതായി ഒരു ഫാന്‍മേഡ് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. അമീറിന്റെ ഫാന്‍മേഡ് പോസ്റ്റര് വൈറലായിരിക്കുകയാണ്,

അമീര്
മമ്മൂട്ടി-ഹനീഫ് അദേനി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയായതുകൊണ്ട് തന്നെയാണ് അമീറില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളുണ്ടായിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക ഡോണ്‍ കഥാപാത്രമായി എത്തുന്ന ചിത്രം വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. മമ്മൂക്കയുടെതായി മുന്‍പിറങ്ങിയ ഡോണ്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം വിജയമാവര്‍ത്തിക്കാനാണ് ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്. എന്നാല്‍ ഇത്തവണയും തിരക്കഥാകൃത്തിന്റെ റോളില്‍ തന്നെയാണ് ഹനീഫ് എത്തുന്നത്. അമീറിന് വേണ്ടി മികച്ചൊരു തിരക്കഥ തന്നെയാണ് ഹനീഫ് ഒരുക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്.

അധോലോക നായകന്റെ കുമ്പസാരം
കണ്‍ഫഷന്‍സ് ഓഫ് എ ഡോണ്‍ എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റിലിന് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരുന്ന ടാഗ് ലൈന്‍. അമീറിന്റെ ആദ്യ പോസ്റ്ററില്‍ ടൈറ്റിലിനൊപ്പം ടാഗ്ലൈനും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. റെഡ് സല്യൂട്ട്, ഡി കമ്പനി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ വിനോദ് വിജയനാണ് മമ്മൂക്കയുടെ അമീറുമായി എത്തുന്നത്. ഒരു സ്‌റ്റൈലിഷ് ആക്ഷന്‍ എന്റര്‍ടെയ്‌നറായിട്ടാകും സംവിധായകന്‍ മമ്മൂക്കയുടെ അമീര്‍ ഒരുക്കുകായെന്നാണ് അറിയുന്നത്.

ബിഗ് ബഡ്ജറ്റ് സിനിമ
25 കോടി മുതല്‍ മുടക്കിലാണ് മമ്മൂക്കയുടെ അമീര്‍ നിര്‍മ്മിക്കുന്നതെന്നാണ് അറിയുന്നത്. ദുബായ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. മലയാളത്തില്‍ നിന്നുളള താരങ്ങള്‍ക്കു പുറമെ അന്യഭാഷയിലുളള താരങ്ങളും ചിത്രത്തില്‍ അണിനിരക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഫാന്‍മേഡ് പോസ്റ്റര്‍
അമീറിന്റെ പുറത്തിറങ്ങിയ ഒരു ഫാന്‍മേഡ് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തിന്റെതായി മികച്ചൊരു ഫാന്‍മേഡ് പോസ്റ്റര്‍ തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. സ്റ്റൈലിഷ് ലുക്കില്‍ കിടിലന്‍ ഗെറ്റപ്പിലാണ് മമ്മൂക്കയെ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. സാനി യാസിന്‍ എന്ന മമ്മൂക്ക ആരാധകനാണ് ഈ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്റര്‍ പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളില്‍ സമൂഹ മാധ്യമങ്ങളില്‍ അത് വൈറലായിരുന്നു.
പോസ്റ്റര്‍ കാണൂ
പോസ്റ്റര്‍ കാണൂ

ഗോപി സുന്ദറിന്റെ സംഗീതം
ഗ്രേറ്റ് ഫാദറിനും അബ്രഹാമിന്റെ സന്തതികള്‍ക്കും സംഗീതമൊരുക്കിയ ഗോപീസുന്ദര്‍ തന്നെയാണ് മമ്മൂക്കയുടെ പുതിയ ചിത്രത്തിനു വേണ്ടിയും സംഗീതമൊരുക്കുന്നത്. പാട്ടുകള്‍ക്കു പുറമെ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഒരുക്കുക ഗോപി സുന്ദര്‍ ആണെന്നാണ് അറിയുന്നത്. മമ്മൂക്കയുടെ അമീര് അടുത്ത വര്‍ഷമായിരിക്കും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











